TRENDING:

പഴയ നായകനെ കാണാൻ കുടുംബസമേതം; വിജയ് യെ കണ്ട രംഭ കുറിച്ചത് ഇങ്ങനെ

Last Updated:
തന്റെ പഴയകാല നായകനെ കാണാൻ കുടുംബസമേതം എത്തി നടി രംഭ. ദളപതി വിജയിക്കൊപ്പമുള്ള രംഭയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
advertisement
1/5
പഴയ നായകനെ കാണാൻ കുടുംബസമേതം; വിജയ് യെ കണ്ട രംഭ കുറിച്ചത് ഇങ്ങനെ
വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച്ച വളരെ മനോ​ഹരമായിരുന്നുവെന്നാണ് വിജയിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഭ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.
advertisement
2/5
ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിവർക്കൊപ്പമാണ് രംഭ വിജയിയുടെ വീട്ടിലെത്തിയത്. പഴയകാല സൂപ്പർഹിറ്റ് ജോഡികളെ വീണ്ടും ഒന്നിച്ച് കണ്ടതിന്റെ ആവേശത്തിലാണ് ആരാധകരും.
advertisement
3/5
വിജയിയേയും രംഭയേയും ഇങ്ങനെ ഒന്നിച്ച് കാണുമ്പോൾ തങ്ങളും തൊണ്ണൂറുകളിലേക്ക് മടങ്ങി പോകുന്നത് പോലെ തോനുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം.
advertisement
4/5
ആന്ധ്രപ്രദേശുകാരിയായ രംഭ തന്റെ പതിനഞ്ചാം വയസ്സിൽ ഹരിഹരൻ സംവിധാനം ചെയ്ത സർ​ഗം എന്ന മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്.
advertisement
5/5
പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം 90കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും നിരവധി വിജയ് ചിത്രങ്ങളിൽ നായികയായി. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു രംഭയും വിജയിയും. മിൻസാര കണ്ണ', 'നിനൈതെൻ വന്തൈ', 'എൻടെൻട്രും കാതൽ' തുടങ്ങിയ നിരവധി എവർ​ഗ്രീൻ ഹിറ്റ് ചിത്രങ്ങളിലെ ജോഡികളായിരുന്നു ഇരുവരും.
മലയാളം വാർത്തകൾ/Photogallery/Film/
പഴയ നായകനെ കാണാൻ കുടുംബസമേതം; വിജയ് യെ കണ്ട രംഭ കുറിച്ചത് ഇങ്ങനെ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories