Ranjini Haridas | തെരഞ്ഞെടുപ്പ് ദിനം വിയോഗ ദുഃഖത്തിൽ രഞ്ജിനി ഹരിദാസ്; ഹൃദയ സ്പർശിയായ പോസ്റ്റുമായി രഞ്ജിനി
- Published by:user_57
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പ് ദിവസം പുലർച്ചെയാണ് രഞ്ജിനിയെ തേടി ആ ദുഃഖ വാർത്തയെത്തിയത്. ഇനിയും നടുക്കം വിട്ടൊഴിയാതെ രഞ്ജിനി
advertisement
1/5

മലയാള സിനിമാ, അവതരണ രംഗത്ത് പ്രേക്ഷകർക്ക് ഒട്ടേറെ പ്രിയപ്പെട്ടൊരാളാണ് രഞ്ജിനി. വർഷങ്ങൾ കൊണ്ട് തന്റേതായ ഒരിടവും ആരാധക വൃന്ദവും നേടാൻ രഞ്ജിനിയെക്കൊണ്ടായി. അവതാരക എന്ന നിലയിൽ രഞ്ജിനി മലയാളത്തിൽ എത്തിയിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു
advertisement
2/5
അമ്മയും സഹോദരനും മുത്തശ്ശിയും അടുത്തിടെയായി തന്റെ കാമുകനും രഞ്ജിനിയുടെ ജീവിതത്തിലും സോഷ്യൽ മീഡിയ ഇടത്തിലും നിറസാന്നിധ്യമാണ്. ഏവരും തെരഞ്ഞെടുപ്പിന്റെ തിരക്കിലായപ്പോൾ പുലർച്ചെ രഞ്ജിനിയെ തേടിയെത്തിയത് തന്റെ പ്രിയപ്പെട്ട ഒരാളുടെ മരണവർത്തയാണ്. ആ ദുഃഖവാർത്തയാണ് രഞ്ജിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഏവരും കണ്ടത് (തുടർന്ന് വായിക്കുക)
advertisement
3/5
ഇത്രയും നാൾ താൻ സ്നേഹിച്ചിരുന്ന മുത്തശ്ശി ഇനി രഞ്ജിനിക്കൊപ്പമില്ല. മുത്തശ്ശി രത്നമ്മയെ നഷ്‌ടപ്പെട്ട ദുഃഖവുമായി രഞ്ജിനിക്ക് പൊരുത്തപ്പെടാൻ ഇനിയുമായിട്ടില്ല
advertisement
4/5
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുത്തശ്ശിയെ സന്ദർശിച്ച ശേഷം രഞ്ജിനി പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഒപ്പമുള്ള ആ നിമിഷങ്ങൾ രഞ്ജിനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്
advertisement
5/5
ഒരുപക്ഷെ അമ്മൂമ്മ അപ്പൂപ്പന്റെ അടുത്തെത്തിയിരിക്കും എന്ന് കരുതി സ്വയം ആശ്വസിക്കാൻ ശ്രമിക്കുകയാണ് രഞ്ജിനി
മലയാളം വാർത്തകൾ/Photogallery/Film/
Ranjini Haridas | തെരഞ്ഞെടുപ്പ് ദിനം വിയോഗ ദുഃഖത്തിൽ രഞ്ജിനി ഹരിദാസ്; ഹൃദയ സ്പർശിയായ പോസ്റ്റുമായി രഞ്ജിനി