ആ വേഷം ചെയ്യേണ്ടിയിരുന്നത് നയൻതാരയായിരുന്നില്ല; ജവാനിൽ ഷാരൂഖിന്റെ നായികയായി ആദ്യം സമീപിച്ചത് സാമന്തയെ?
- Published by:Naseeba TC
- news18-malayalam
Last Updated:
ഷാരൂഖ് ഖാൻ ചിത്രത്തിൽ നായികയായുള്ള അവസരം സാമന്ത വേണ്ടെന്നു വെക്കുകയായിരുന്നുവത്രേ
advertisement
1/7

ബോളിവുഡിൽ ഇതുപോലൊരു അരങ്ങേറ്റമാണ് ഏതൊരു നായികയും ആഗ്രഹിക്കുന്നത്. തെന്നിന്ത്യയിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരുള്ള നയൻതാരയുടെ പ്രഭാവം ജവാനിലൂടെ ബോളിവുഡ് പ്രേക്ഷകരും മനസ്സിലാക്കി.
advertisement
2/7
ആറ്റ്ലീ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖിനൊപ്പം പ്രധാന വേഷത്തിലെത്തിൽ എത്തിയവരെല്ലാം തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.
advertisement
3/7
അതേസമയം, ജവാനിൽ നായികയായി ആറ്റ്ലീ ആദ്യം സമീപിച്ചത് നയൻതാരയെ ആയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ ഇതുസംബന്ധിച്ച വാർത്തകൾ വന്നിരുന്നെങ്കിലും ജവാൻ സൂപ്പർ ഹിറ്റായതിനു പിന്നാലെ വാർത്തകൾ വീണ്ടും സജീവമായിരിക്കുകയാണ്.
advertisement
4/7
സാമന്തയെ ആയിരുന്നു ജവാനിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ലഭ്യമല്ല. ഷാരൂഖ് ഖാൻ ചിത്രത്തിൽ നായികയായുള്ള അവസരം സാമന്ത വേണ്ടെന്നു വെക്കുകയായിരുന്നുവത്രേ.
advertisement
5/7
2019 ലാണ് ജവാന്റെ അണിയറ പ്രവർത്തകർ ചിത്രത്തിനായി സാമന്തയെ സമീപിച്ചത്. ഈ സമയത്ത് നടൻ നാഗചൈതന്യയുമായി ഒന്നിച്ചായിരുന്നു സാമന്ത. നാഗ ചൈതന്യയ്ക്കൊപ്പം കുടുംബം ഉണ്ടാക്കാൻ തീരുമാനിച്ചിരുന്നതിനാൽ സാമന്ത ചിത്രത്തോട് നോ പറയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
advertisement
6/7
സാമന്ത നോ പറഞ്ഞതോടെയാണ് നയൻതാരയെ തേടി ജവാൻ എത്തുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു. അതേസമയം, നാഗചൈതന്യയുമായി സാമന്ത പിന്നീട് പിരിയുകയും ചെയ്തു.
advertisement
7/7
വാർത്തകൾ സത്യമാണെങ്കിലും അല്ലെങ്കിലും, സിനിമ സൂപ്പർ ഹിറ്റായതിനു പിന്നാലെ, നയൻതാരയെ അഭിനന്ദിച്ച് ആദ്യം സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടവരിൽ ഒരാൾ സാമന്തയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
ആ വേഷം ചെയ്യേണ്ടിയിരുന്നത് നയൻതാരയായിരുന്നില്ല; ജവാനിൽ ഷാരൂഖിന്റെ നായികയായി ആദ്യം സമീപിച്ചത് സാമന്തയെ?