സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് സമാപനം
Last Updated:
15 ഓളം വിദേശ രാജ്യങ്ങളിലെ കരകൗശല വിദഗ്ദർ വൈവിധ്യമേറിയ വസ്തുക്കളുമായാണ് എത്തിയത്. 25 ഓളം സംസ്ഥാനങ്ങളിലെ കരകൗശല വൈദഗ്ദ്ധ്യം മേളയുടെ മികവേറ്റി.
advertisement
1/5

കോഴിക്കോട് ഇരിങ്ങലിലെ സർഗാലയ അന്താരാഷ്ട്ര കരകൗശല മേള ഇന്ന് അവസാനിക്കും. 15 ഓളം വിദേശ രാജ്യങ്ങളിൽ നിന്നും 25 ഓളം സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ കലാകാരന്മാർ കരവിരുതിൽ തീർക്കുന്ന മഹാത്ഭുതങ്ങൾളാണ് മേളയിൽ ഉള്ളത്. മേള മന്ത്രി മുഹമ്മദ് റിയാസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.
advertisement
2/5
2024 ഡിസംബർ 20ന് തുടങ്ങിയ മേള 2025 ജനുവരി 6ന് അവസാനിക്കും. സർഗാലയ വിപുലീകരണത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും മലബാറിൻ്റെ സാംസ്കാരിക പൈതൃകം മുഴുവനായും അനുഭവിക്കാൻ കഴിയുന്ന സങ്കേതമായി സർഗാലയ മാറാൻ പോവുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
advertisement
3/5
സർഗാലയ മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം സർക്യൂട്ടിന് 95.34 കോടി അനുവദിച്ചത് ടൂറിസം രംഗത്തെ വളർച്ചക്ക് വലിയ മുതൽക്കൂട്ടായെന്നും മന്ത്രി പറഞ്ഞു.
advertisement
4/5
സർഗാലയ ഇൻ്റർനാഷണൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് അവാർഡ് 2024 ആയ 700 ഡോളറും മെമെൻ്റോയും സർട്ടിഫിക്കറ്റും ബൾഗേറിയൻ കലാകാരി മഡ്ഡലീന പ്രട്രോവ ബോസ്ഹിലോവ അമിനും യൂത്ത് ക്രാഫ്റ്റ് പേഴ്സൺ അവാർഡായ 400 ഡോളറും മെമെൻ്റോയും സർട്ടിഫിക്കറ്റും ഇറാൻ സ്വദേശി ഫത്തേമെഹ് ആലിപ്പൂർ യൗസേഫിനും മന്ത്രി സമ്മാനിച്ചു.
advertisement
5/5
15 ഓളം വിദേശ രാജ്യങ്ങളിലെ കരകൗശല വിദഗ്ദർ വൈവിധ്യമേറിയ വസ്തുക്കളുമായാണ് എത്തിയത്. 25 ഓളം സംസ്ഥാനങ്ങളിലെ കരകൗശല വൈദഗ്ദ്ധ്യം മേളയുടെ മികവേറ്റി.