TRENDING:

Saniya Iyyappan | ഒന്നുകിൽ സുഖപ്പെടണം അല്ലെങ്കിൽ മുറിവുകളുമായി ജീവിക്കണം; പുതിയ ചിത്രങ്ങളുമായി സാനിയ അയ്യപ്പൻ

Last Updated:
Saniya Iyyappan posts a series of photos spreading positivity | കോവിഡ് തരണം ചെയ്ത ശേഷം സാനിയ അയ്യപ്പൻ പുതിയ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ
advertisement
1/6
ഒന്നുകിൽ സുഖപ്പെടണം അല്ലെങ്കിൽ മുറിവുകളുമായി ജീവിക്കണം; പുതിയ ചിത്രങ്ങളുമായി സാനിയ
വളരെ കഷ്‌ടപ്പെട്ട് കോവിഡ് കാലം നേരിട്ട നടി സാനിയ അയ്യപ്പൻ പോസിറ്റീവ് ചിന്തകൾ അടങ്ങുന്ന ക്യാപ്‌ഷൻ നൽകി പുതിയ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ. പച്ച നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കടൽക്കരയിൽ പോസ് ചെയ്യുന്ന ചിത്രങ്ങളുമായാണ് സാനിയയുടെ വരവ്
advertisement
2/6
ഒന്നുകിൽ സുഖപ്പെടണം അല്ലെങ്കിൽ മുറിവുകളുമായി ജീവിക്കണം, രണ്ടിനുമിടയിലായി ഒരവസ്ഥയില്ല എന്നാണ് സാനിയയുടെ വാക്കുകൾ. കൊച്ചിയിൽ വച്ചെടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് സാനിയയുടെ വരവ്. നേരത്തെ ആറാമത്തെ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആവുകയും അത് വളരെ പണിപ്പെട്ട് തന്നെ  തരണം ചെയ്യുകയും ചെയ്തിരുന്നു സാനിയ
advertisement
3/6
അടുത്തിടെ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലെ നായികാ വേഷം ചെയ്തിരുന്നു സാനിയ. കൂടാതെ അടുത്തതായി റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റിലും' സാനിയ വേഷമിട്ടു
advertisement
4/6
പ്രളയവും പാന്ഡമിക്കും നേരിട്ട ജനത എന്ന നിലയിൽ അതിലുള്ള അഭിമാനവും സാനിയ കുറിക്കുന്നു. ആറാമത്തെ ടെസ്റ്റിൽ പോസറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി എന്ന് സാനിയ. അങ്ങനെ കേൾക്കാൻ താൻ തയാറായിരുന്നില്ല എന്ന്  സാനിയ പങ്കിട്ട കുറിപ്പിൽ പറഞ്ഞു 
advertisement
5/6
കോവിഡ് നിസാരമല്ല എന്നും താൻ അനുഭവിച്ച കാര്യങ്ങൾ എന്തെന്ന് വിവരിക്കുകയും ചെയ്‌തു സാനിയ. രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങി. ശരീരം തിണർത്തു പൊങ്ങാൻ ആരംഭിച്ചു. കൂടാതെ, ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. മുൻപൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല എന്നും സാനിയ പറഞ്ഞു
advertisement
6/6
'കൃഷ്ണൻകുട്ടി പണിതുടങ്ങി' എന്ന സിനിമയിൽ സാനിയ അയ്യപ്പൻ
മലയാളം വാർത്തകൾ/Photogallery/Film/
Saniya Iyyappan | ഒന്നുകിൽ സുഖപ്പെടണം അല്ലെങ്കിൽ മുറിവുകളുമായി ജീവിക്കണം; പുതിയ ചിത്രങ്ങളുമായി സാനിയ അയ്യപ്പൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories