TRENDING:

MeToo|സുശാന്ത് സിംഗ് രാജ്പുതിനെതിരായ മീ ടൂ ആരോപണം; പ്രതികരണവുമായി സഞ്ജന സാങ്ഘി

Last Updated:
സുശാന്തിനെതിരായ മീ ടൂ ആരോപണത്തിൽ താനും ബുദ്ധിമുട്ടിലായെന്ന് സഞ്ജന പറയുന്നു.
advertisement
1/9
MeToo|സുശാന്ത് സിംഗ് രാജ്പുതിനെതിരായ മീ ടൂ ആരോപണം; പ്രതികരണവുമായി സഞ്ജന സാങ്ഘി
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെതിരായ മീ ടൂ ആരോപണത്തിൽ പ്രതികരണവുമായി നടി സഞ്ജന സാങ്ഘി. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ആരോപണത്തെ കുറിച്ച് സഞ്ജനയുടെ പ്രതികരണം.
advertisement
2/9
സുശാന്ത് അവസാനമായി വേഷമിട്ട ദിൽ ബേചാരയുടെ ചിത്രീകരണ വേളയിലാണ് താരത്തിന്റെ പേരിലും മീ ടൂ ആരോപണങ്ങൾ ഉണ്ടായത്. ചിത്രത്തിന്റെ സെറ്റിൽവെച്ച് സഹതാരമായിരുന്ന സഞ്ജന ലൈംഗികമായി അപമാനിക്കപ്പെട്ടു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
advertisement
3/9
ഇതിനു പിന്നാലെ സഞ്ജനയുമായുള്ള ചാറ്റ് പുറത്തുവിട്ട് സുശാന്ത് ആരോപണങ്ങൾ നിഷേധിച്ചു. പിന്നീട് സഞ്ജനയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
advertisement
4/9
ആരോപണങ്ങൾ അസത്യമാണെന്ന് വ്യക്തമാക്കാൻ സമയമെടുത്തതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജന. സുശാന്തിനെതിരായ മീ ടൂ ആരോപണത്തിൽ താനും ബുദ്ധിമുട്ടിലായെന്ന് സഞ്ജന പറയുന്നു.
advertisement
5/9
'അവർ ഇതിനെ അവസരമായിക്കണ്ടു. നമ്മുടെ യാഥാർഥ്യം എന്തെന്ന് അവർക്ക് അറിയില്ല എന്നതാണ് സത്യം. എന്നെക്കുറിച്ച് എഴുതിയ എല്ലാ കിംവദന്തികളും ഉള്ള ഒരു സ്ഥലത്ത് ജീവിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ വിശ്വസ്തരായ സഹപ്രവർത്തകരെ കുറിച്ച് വ്യക്തത വരുത്താൻ ഞാൻ പുറത്തുവരണമായിരുന്നു. ഒന്നും വ്യക്തമാക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് ആദ്യം കരുതിയത് . എന്തെന്നാൽ ഒന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല- സഞ്ജന പറഞ്ഞു.
advertisement
6/9
അദ്ദേഹം നല്ലൊരു സഹതാരമായിരുന്നു. അദ്ദേഹം എനിക്ക് വേണ്ടി ചെയ്തു തന്ന എല്ലാത്തിനും എനിക്ക് അദ്ദേഹത്തോട് സ്നേഹവും ബഹുമാനവും ഉണ്ട്. ആരോപണങ്ങൾ പോലെ യഥാർഥത്തിൽ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ പാരീസ് ഷെഡ്യൂൾ പൂർത്തിയാക്കില്ലായിരുന്നു. സിനിമ പൂർത്തിയാക്കില്ലായിരുന്നു. ഇതൊന്നും ഇങ്ങനെയായിരിക്കില്ലായിരുന്നു. സത്യം വിശ്വസിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു- സഞ്ജന വ്യക്തമാക്കുന്നു.
advertisement
7/9
എല്ലാവരും കരുതുന്നത് സുശാന്ത് മാത്രമാണ് അവിടെ കുഴപ്പത്തിലായതെന്നാണ്. എന്നാൽ ഞാനും ഒരുപോലെ അസ്വസ്ഥയായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ സത്യം അറിയാം. അവൻ എനിക്കാരാണെന്ന് എനിക്കറിയാം. ഞാൻ അവന് ആരാണെന്ന് അവനും അറിയാം. അത് മാത്രമാണ് കാര്യം. ഞങ്ങൾ എന്നും ചിത്രീകരണത്തിന് എത്തിയിരുന്നു.
advertisement
8/9
ഒന്നോ രണ്ടോ ലേഖനങ്ങൾ വരുമ്പോൾ നിങ്ങൾ അത് വലിയ കാര്യമാക്കി എടുക്കില്ല. പക്ഷേ അത് വ്യാപകമാകുമ്പോൾ, അടിസ്ഥാന രഹിതമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾആണ് ആണ് വിഷയമാകുന്നത്- സഞ്ജന പറഞ്ഞു.
advertisement
9/9
ദിൽബേച്ചാരയിലൂടെയാണ് സഞ്ജന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സുശാന്തിന്റെ അവസാന ചിത്രമാണിത്. ജൂലൈ 24ന് ഡിസ്നി+ ഹോട്ട് സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Film/
MeToo|സുശാന്ത് സിംഗ് രാജ്പുതിനെതിരായ മീ ടൂ ആരോപണം; പ്രതികരണവുമായി സഞ്ജന സാങ്ഘി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories