TRENDING:

ശ്രീനിവാസനെ കാണാന്‍ സത്യന്‍ അന്തിക്കാട് വീട്ടിലെത്തി; 'അവര്‍ ഇപ്പോഴും ഹോംവര്‍ക്ക് ചെയ്യുകയാണ്' എന്ന് അനൂപ് സത്യന്‍

Last Updated:
മലയാളത്തിന്‍റെ ഈ അവിസ്മരണീയമായ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമെന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
advertisement
1/8
ശ്രീനിവാസനെ കാണാന്‍ സത്യന്‍ അന്തിക്കാട് വീട്ടിലെത്തി; ' അവര്‍ ഇപ്പോഴും ഹോംവര്‍ക്ക് ചെയ്യുകയാണ്' എന്ന് അനൂപ് സത്യന്‍
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചവരാണ് ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട്. 1986ല്‍ ടി.പി ബാലഗോപാലന്‍ എം.എ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.
advertisement
2/8
പിന്നീട് സന്ദേശം, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു.
advertisement
3/8
മലയാളത്തിന്‍റെ ഈ അവിസ്മരണീയമായ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമെന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
advertisement
4/8
ഇതിനിടെയാണ് ശ്രീനിവാസനെ കാണാന്‍‍ സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്‍റെ കൊച്ചിയിലെ വീട്ടിലെത്തിയത്. മകനും സംവിധായകനുമായ അനൂപ് സത്യനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
advertisement
5/8
കൂടിക്കാഴ്ചയുടെ ചില ചിത്രങ്ങളും ശ്രീനിവാസന്‍റെ വിശേഷങ്ങളും അനൂപ് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും  അവരുടെ ഹോം വര്‍ക്ക് തുടരുകയാണെവന്ന് അനൂപ് പറഞ്ഞു.
advertisement
6/8
രവീന്ദ്രനാഥ ടാഗോറിന്‍റെ ചെറുക്കഥകള്‍ വായിക്കുന്ന തിരക്കിലാണ് ശ്രീനി അങ്കിള്‍. ഇതില്‍ നിന്ന് പ്രചോദനം തേടുകയാണോ എന്ന് ചോദിച്ചപ്പോള്‍ ഇതൊരു ഹോം വര്‍ക്ക് പോലെ ആണെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.
advertisement
7/8
സത്യജിത് റേ എങ്ങനെയാണ് ഈ കഥകളിൽ ചിലത് മനോഹരമായ സിനിമകളിലേക്കി മാറ്റിയത് എന്നറിയുന്നതിനാണ് ഈ വായനയെന്നും ശ്രീനി അങ്കിള്‍ പറഞ്ഞെന്ന് അനൂപ് കുറിച്ചു.
advertisement
8/8
2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ച് പ്രവര്‍ത്തിച്ച അവസാന ചിത്രം. ഫഹദ് ഫാസില്‍ നായകനായ സിനിമയുടെ തിരക്കഥ ശ്രീനിവാസന്‍ ആയിരുന്നു. കഴിഞ്ഞ വർഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തില്‍ അതിഥിവേഷത്തിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
ശ്രീനിവാസനെ കാണാന്‍ സത്യന്‍ അന്തിക്കാട് വീട്ടിലെത്തി; 'അവര്‍ ഇപ്പോഴും ഹോംവര്‍ക്ക് ചെയ്യുകയാണ്' എന്ന് അനൂപ് സത്യന്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories