TRENDING:

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

Last Updated:

ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക എന്നത് അത് വാങ്ങുന്ന ഉടമയുടെ ഉത്തരവാദിത്തമാണെന്നും, വകുപ്പിനെ സംബന്ധിച്ചിടത്തോളം ഹാജരാക്കുന്ന ടിക്കറ്റിന്റെ വിശ്വാസ്യതയ്ക്കാണ് മുൻഗണനയെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ

advertisement
തിരുവനന്തപുരം: ക്രിസ്മസ് ബംബർ ലോട്ടറിയുമായി ബന്ധപ്പെട്ട തർക്കത്തിൽ തങ്ങളുടെ വ്യക്തമാക്കി സംസ്ഥാന ലോട്ടറി വകുപ്പ്. ടിക്കറ്റ് കൃത്യമായി ഹാജരാക്കുന്നവർക്ക് സമ്മാനത്തുക നൽകുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ് ഐഎഎസ് അറിയിച്ചു. ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക എന്നത് അത് വാങ്ങുന്ന ഉടമയുടെ ഉത്തരവാദിത്തമാണെന്നും, വകുപ്പിനെ സംബന്ധിച്ചിടത്തോളം ഹാജരാക്കുന്ന ടിക്കറ്റിന്റെ വിശ്വാസ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
News18
News18
advertisement

നിലവിൽ 20 കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് രണ്ട് പേർ അവകാശവാദമുന്നയിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഇടപെട്ട് സമ്മാനത്തുക തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ ഇനി തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബംബർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ കെ സജിമോൻ കോടതിയെ സമീപിച്ചതോടെയാണ് ബംബർ വിവാദം ഉടലെടുത്തത്.  ജനുവരി 24 ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് ഇദ്ദേഹം അവകാശവാദം ഉന്നയിച്ചത്.

advertisement

പൊലീസിൽ നിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ.ശബരിമല ദർശനത്തിന് സജിമോന്റെ വാഹനം വിളിച്ചെത്തിയ വിശാഖപട്ടണം സ്വദേശികൾ വണ്ടിയിൽ ഒരു നെയ്‌പാത്രം മറന്നുവെച്ചിരുന്നു. സജിമോൻ എടുത്ത ഭാഗ്യക്കുറി ടിക്കറ്റ് ഈ നെയ്‌പാത്രത്തിന് അടിയിലായിരുന്നു വെച്ചിരുന്നത്. പിന്നീട് ഈ പാത്രം കുറിയർ വഴി വിശാഖപട്ടണത്തേക്ക് അയച്ചുകൊടുത്തപ്പോൾ അറിയാതെ ടിക്കറ്റും അതിനൊപ്പം പോയി എന്നാണ് സജിമോന്റെ വാദം.

മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയ സമയത്ത് കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും ടിക്കറ്റിന് പിന്നിൽ സ്വന്തം വിലാസം എഴുതി ഒപ്പിട്ടിരുന്നു എന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ടാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചതായും ഈ വ്യക്തി ടിക്കറ്റ് ഹാജരാക്കിക്കഴിഞ്ഞെന്നുമാണ് വിവരം

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
Open in App
Home
Video
Impact Shorts
Web Stories