Jawan | മൂന്നേ മൂന്ന് ദിവസം 384 കോടി രൂപ പെട്ടിയില്‍ ; ബോക്സ് ഓഫീസില്‍ ഷാരൂഖിന്‍റെ തേരോട്ടം
- Published by:Arun krishna
- news18-malayalam
Last Updated:
ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡും ജവാന്‍ സ്വന്തമാക്കിയിരുന്നു.
advertisement
1/7

ബോളിവുഡിന്‍റെ ബാദ്ഷാ എന്ന് ഷാരൂഖ് ഖാനെ വെറുതെ വിളിക്കുന്നതല്ല, ഹിന്ദി സിനിമ വ്യവസായം തകര്‍ച്ചയുടെ വക്കോളമെത്തിയ ഘട്ടങ്ങളിലൊക്കെയും രക്ഷകനായി പലവട്ടം കിങ് അവതരിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ തരണം ചെയ്ത് പത്താന്‍ നേടിയ വിജയം ജവാനിലൂടെ ആവര്‍ത്തിക്കുകയാണ് അദ്ദേഹം.
advertisement
2/7
തമിഴിലെ മുന്‍ നിര സംവിധായകന്‍ അറ്റ്ലിക്കൊപ്പം കൈകോര്‍ത്ത് ഷാരൂഖ് അഭിനയിച്ച ജവാന്‍റെ കളക്ഷനിലെ കുതിപ്പാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം. റെഡ് ചില്ലീസിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ 3 ദിവസത്തെ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
advertisement
3/7
മൂന്നേ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്നായി 384.69 കോടി രൂപയാണ് ജവാന‍്‍ നേടിയിരിക്കുന്നത്. സിനിമയുടെ മുടക്കുമുതല്‍ മറികടന്നുള്ള നേട്ടമായാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇതിനെ വിലയിരുത്തുന്നത്.
advertisement
4/7
ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡും ജവാന്‍ സ്വന്തമാക്കിയിരുന്നു.129.6 കോടി രൂപയാണ് ജവാന്‍റെ ആദ്യ ദിന കളക്ഷന്‍.
advertisement
5/7
എന്നാല്‍ രണ്ടാം ദിവസം 240.47 കോടി രൂപ എന്ന തലത്തിലേക്ക് വമ്പന്‍ കുതിച്ചുചാട്ടം സിനിമ നടത്തി. ഇന്ത്യക്ക് പുറത്തും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതാണ് കളക്ഷനിലെ കുതിപ്പിന് കാരണം.
advertisement
6/7
അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനില്‍ നയന്‍താരയാണ് നായിക, വിജയ് സേതുപതി വില്ലനായെത്തുമ്പോള്‍ ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നു.
advertisement
7/7
അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ആക്ഷന്‍ രംഗങ്ങള്‍ ആവോളമുള്ള സിനിമ എല്ലാ പ്രായത്തിലുമുള്ള ഷാരൂഖ് ഖാന്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Jawan | മൂന്നേ മൂന്ന് ദിവസം 384 കോടി രൂപ പെട്ടിയില്‍ ; ബോക്സ് ഓഫീസില്‍ ഷാരൂഖിന്‍റെ തേരോട്ടം