DDLJ @ 25 | 'ദിൽവാലേ ദുൽഹനിയ ലേ ജായേംഗാ' 25 വർഷം പിന്നിടുമ്പോൾ ഷാരൂഖിനും കാജോളിനും ലണ്ടനിൽ ശില്പമുയരുന്നു
- Published by:user_57
- news18-malayalam
Last Updated:
Bronze statue of Shah Rukh Khan and Kajol to come up at London at the 25th anniversary of DDLJ | 'ദിൽവാലേ ദുൽഹനിയ ലേ ജായേംഗാ' 25 വർഷം പൂർത്തിയാക്കുമ്പോൾ രാജിനും സിമ്രാനും ലണ്ടനിൽ അനശ്വര പ്രണയ സാഫല്യം
advertisement
1/6

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ കാവ്യം 'ദിൽവാലേ ദുൽഹനിയ ലേ ജായേംഗാ' 25 വർഷം പൂർത്തിയാക്കുമ്പോൾ രാജിനും സിമ്രാനും ലണ്ടനിൽ പ്രണയ സാഫല്യം. നായകൻ ഷാരൂഖിനും നായിക കാജോളിനും ഇവിടുത്തെ ലൈസസ്‌റ്ററിൽ വെങ്കല പ്രതിമയുയരുകയാണ്. ഒക്ടോബർ 20നാണ് ചിത്രം റിലീസ് ചെയ്തതിന്റെ 25 വർഷങ്ങൾ പൂർത്തിയാവുന്നത്
advertisement
2/6
യഷ് രാജ് നിർമ്മിച്ച റൊമാന്റിക് കോമഡി ചിത്രം ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിലെ കൾട്ട്-ക്ലാസിക് ചിത്രമായി പരിഗണിക്കപ്പെട്ടു പോരുന്നു. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം എന്ന സവിശേഷതയാണ് ഈ ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ വാർഷികത്തിൽ ഏറ്റവും അനുയോജ്യമായ ഒരു സ്മരണിക തന്നെയാണ് ഈ പ്രതിമയിലൂടെ സഫലമാവുക
advertisement
3/6
2021ലാവും ലൈസസ്‌റ്റെർ സ്‌ക്വയറിൽ വെങ്കല പ്രതിമ ഉയരുക. ലണ്ടൻ തലസ്ഥാനത്തെ 'സീൻസ് ഇൻ ദി സ്‌ക്വയർ' കാഴ്ചയ്‌ക്കൊപ്പമാണ് പ്രതിമയുടെ സ്ഥാനം. ലോകത്തെ അനശ്വര ചിത്രങ്ങളുടെ പ്രദർശനമാണ് 'സീൻസ് ഇൻ ദി സ്‌ക്വയർ' കൊണ്ട് ഉദ്ദേശിക്കുന്നത്. അവയെല്ലാം വെങ്കല പ്രതിമയിൽ അനശ്വരമാക്കി പ്രതിഷ്‌ഠിക്കപ്പെടുന്ന സ്ഥലമാണിത്
advertisement
4/6
പ്രതിമ ഉയരുന്ന ഇടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രേക്ഷകർക്ക് ഒരുപക്ഷെ അറിയാമായിരിക്കും. ഈ ചിത്രത്തിലെ ഒരു രംഗത്തിനു ഇതേ സ്ഥലം വേദിയായിട്ടുണ്ട്. നായകൻ രാജും, നായിക സിമ്രാനും ആദ്യമായി ഒന്നിച്ചു കടന്നുപോകുന്നത് ഈ വഴിയിലാണ്. ഇരുവരും അപരിചിതരായ കാലത്താണ് അത് സംഭവിച്ചതായി ചിത്രത്തിൽ പ്രതിപാദിക്കുന്നത്
advertisement
5/6
ശിൽപ്പം ഉയരുന്ന വാർത്തയറിഞ്ഞതും ആരാധകർ അതീവ സന്തോഷത്തിലാണ്. സോഷ്യൽ മീഡിയയിൽ ആഘോഷത്തിമിർപ്പിലാണ് ഇവർ. ലൈസസ്‌റ്റെർ സ്‌ക്വയർ ആദ്യമായി ലൊക്കേഷനാവുന്നതും ഈ ചിത്രത്തിലാണെന്ന പ്രത്യേകതയുമുണ്ട്. ആ നിമിഷം ഒരു വെങ്കല പ്രതിമയിലൂടെ എക്കാലത്തേക്കും അനശ്വരമാവുന്നതിൽ സന്തോഷമുണ്ടെന്ന് ഈ ശിൽപ്പത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ പറയുന്നു
advertisement
6/6
ദിൽവാലേ ദുൽഹനിയ ലേ ജായേംഗായിലെ ഒരു രംഗം
മലയാളം വാർത്തകൾ/Photogallery/Film/
DDLJ @ 25 | 'ദിൽവാലേ ദുൽഹനിയ ലേ ജായേംഗാ' 25 വർഷം പിന്നിടുമ്പോൾ ഷാരൂഖിനും കാജോളിനും ലണ്ടനിൽ ശില്പമുയരുന്നു