TRENDING:

മോഹന്‍ലാല്‍ ക്യാമറയുടെ പിന്നിൽ; സംവിധായകനാകുന്ന ആദ്യചിത്രം 'ബറോസിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആദ്യ ദിനം

Last Updated:
കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നത്തോടെ രണ്ടാംഘട്ടം ഗോവയില്‍ ആരംഭിക്കും.
advertisement
1/10
മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യചിത്രം 'ബറോസിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആദ്യ ദിനം
കൊച്ചി: നടൻ മോഹൻലാൽ സംവിധാനയകാനാകുന്ന ആദ്യ ചിത്രമായ 'ബറോസ്' എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. മോഹന്‍ലാല്‍ എന്ന മഹാനടന്‍ പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ആദ്യ സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെയാണ് 'ബാറോസ് : ഗാര്‍ഡ്യന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍' എന്ന ത്രീ ഡി സിനിമ ശ്രദ്ധ നേടിയത്. നടനെന്ന നിലയില്‍ ഒരുപാട് തിരക്കുകളുള്ള സമയത്താണ് മോഹന്‍ലാല്‍ സംവിധാനത്തിലേക്ക് കടക്കുന്നത്. കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നത്തോടെ രണ്ടാംഘട്ടം ഗോവയില്‍ ആരംഭിക്കും.
advertisement
2/10
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 1984ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സാങ്കേതിക സംവിധാനം നിര്‍വ്വഹിക്കുന്നത്.
advertisement
3/10
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് 'ബറോസ്'. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് 'ബറോസ്'. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന 'ബറോസ്' നിധിയുടെ യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്.
advertisement
4/10
നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. കൂടാതെ ഇന്ത്യക്കും ആഫ്രിക്കക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗ്ഗമുള്ള വ്യാപാരബന്ധവും സിനിമയില്‍ ചര്‍ച്ചചെയ്യും. മോഹന്‍ലാല്‍ തന്നെയാണ് സിനിമയില്‍ പ്രധാനകഥാപാത്രമായ 'ബറോസ്' എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്.
advertisement
5/10
പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന പ്രത്യേകതയും ബറോസിനുണ്ട്. ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്.
advertisement
6/10
വാസ്‌കോ ഡ ഗാമയുടെ റോളില്‍ റഫേല്‍ അമര്‍ഗോയും ഭാര്യയുടെ റോളില്‍ പാസ് വേഗയും അഭിനയിക്കുക. കൂടാതെ ഷായാല മെക് കഫെറി, സീസര്‍ ലോറന്റോ, പദ്മാവതി റാവു, ജയചന്ദ്രന്‍ പാലാഴി, ജോഷ്വ, ഡോണ്‍, പെഡ്രോ ഫിഗുറിറ്റോ, അമല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
advertisement
7/10
2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹന്‍ലാലിന്റെ സ്വപ്ന പ്രൊജക്ട് ആണ്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമ കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.
advertisement
8/10
ബറോസിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് തമിഴ്‌നാട് സ്വദേശിയായ 13 വയസുകാരന്‍ ലിഡിയന്‍ നാദസ്വരമാണ്. 'ലിഡിയന്‍ ഇന്ത്യയുടെ നിധി'യെന്നാണ് എ.ആര്‍. റഹ്മാന്‍ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍.
advertisement
9/10
എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ കൊറിയോഗ്രാഫര്‍- എ. വിജയ്, ആക്ഷന്‍ ഡിസൈനര്‍- ജാക്രിറ്റ്, റിസര്‍ച്ച് ഡയറക്ടര്‍- ജെസോയ് ജോസഫ്, സൗണ്ട് ഡിസൈനര്‍- വിഷ്ണു പിസി, അരുണ്‍ എസ് മണി, ഗാനരചന- വിനയക് ശശികുമാര്‍, ലക്ഷ്മിസ് റീകുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ജ്യോതി മദ്‌നാനി സിംഗ്, വിഎഫ്എക്‌സ്- ബ്രൈന്‍ലി ബൈന്‍ കാഡ്മാന്‍, ലൈവ് ആക്ഷന്‍ സ്റ്റീരിയോസ്‌കോപ്പിക് 3D- ആശിഷ് മിത്തല്‍ (സ്‌കൈ വര്‍ക്ക് സ്റ്റുഡിയോസ്),
advertisement
10/10
സ്റ്റീരിയോഗ്രാഫര്‍- കെ പി നമ്പിയതിരി, വൂഡു ക്യാരക്ടര്‍ ഡിസൈനര്‍- സന്തോഷ് മൂര്‍ത്തി, വൂഡു ക്യാരക്ടര്‍ പര്‍ഫോമര്‍- പ്രതാപ് പോത്താന്‍, പോസ്റ്റര്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, ഗായകര്‍- നബിയോ റുബേല, അമൃത വര്‍ഷിനി, ഉപദേഷ്ടാക്കള്‍- ജോണ്‍ പോള്‍, വിസ്മയ മോഹന്‍ലാല്‍, സംഹിത ആര്‍നി, ഡോ സി ജെ ജോണ്‍, ഫെര്‍ണാണ്ടോ, കെ ശേഖര്‍, മരിയ ബ്രാങ്കോ.
മലയാളം വാർത്തകൾ/Photogallery/Film/
മോഹന്‍ലാല്‍ ക്യാമറയുടെ പിന്നിൽ; സംവിധായകനാകുന്ന ആദ്യചിത്രം 'ബറോസിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആദ്യ ദിനം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories