അമ്പിളിയുടെയും ആദിത്യന്റെയും മകന് അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരത്തിൽ തുടങ്ങുന്ന പേര്
- Published by:Rajesh V
- news18-malayalam
Last Updated:
ആദിത്യന്റെ വല്യച്ഛനും അനശ്വരനടനുമായ ജയന്റെ പേരും മകന്റെ പേരിനൊപ്പം ചേർത്തിട്ടുണ്ട്...
advertisement
1/4

താരദമ്പതികളായ അമ്പിളി ദേവിക്കും ആദിത്യനും കഴിഞ്ഞ മാസമാണ് ഒരു കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും ജീവിതത്തിലെ രണ്ടാമത്തെ കണ്മണിയുടെ നൂലുകെട്ടും പേരിടീലും. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആദിത്യൻ കുഞ്ഞിന്റെ പുതിയ വിശേഷങ്ങൾ പങ്ക് വച്ചത്.
advertisement
2/4
ഞങ്ങൾക്ക് ഒരു ആൺ കുഞ്ഞു ജനിച്ചത് നവംബർ 20നായിരുന്നു. ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു. ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തതായും, ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ച എല്ലാവർക്കും നന്ദി എന്നുമാണ് താരം ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
advertisement
3/4
കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു അർജുൻ ജയൻ എന്ന് പേരിട്ടു. എല്ലാവരും പ്രാർത്ഥിക്കണം. ഒപ്പം നിന്നവർക്കും, പ്രാര്ഥിച്ചവർക്കും നന്ദി എന്നായിരുന്നു ആദിത്യന്റെ കുറിപ്പ്.
advertisement
4/4
അതേസമയം മൂത്ത മകൻ അമർനാഥിന്റെ പേരിനോട് സാമ്യത പുലർത്തുന്ന പേരാണ് താര ദമ്പതികൾ ഇളയകുഞ്ഞിനും തെരെഞ്ഞെടുത്തത്. മാത്രവുമല്ല അനശ്വര നടൻ ജയന്റെ പേര് കൂടി ആദിത്യൻ മകന്റെ പേരിനൊപ്പം ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Film/
അമ്പിളിയുടെയും ആദിത്യന്റെയും മകന് അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരത്തിൽ തുടങ്ങുന്ന പേര്