'ആനി നൽകിയ കോൺഫിഡൻസ്'; പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് സുരേഷ് ഗോപിയുടെ ഭാര്യ രാധിക
- Published by:Vishnupriya S
- news18-malayalam
Last Updated:
ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് രാധിക പാടിയത്
advertisement
1/5

പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. സംവിധായകൻ ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് രാധിക പാടിയത്. തിരുവനന്തപുരത്തുവച്ച് കഴിഞ്ഞ ദിവസമായിരുന്നു പാട്ടിന്റെ റെക്കോർഡിങ്.
advertisement
2/5
‘മാരിവില്ലിനരികെ കൂടുവച്ച കിളിയേ… മനസില്‍ പൊഴിയും പ്രണയരാമഴ….’എന്ന ഗാനത്തിന് വരികൾ എഴുതിയത് മനു മഞ്ജിത്താണ്. രഞ്ജന്‍ രാജാണ് ഈണമൊരുക്കിയത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
advertisement
3/5
ജഗന്‍റെ ആദ്യ സംവിധാന സംരംഭമാണിത്. രഞ്ജി പണിക്കര്‍, സിജു വില്‍സണ്‍, ശ്രീജിത്ത് രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പാലക്കാടാണ് ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.
advertisement
4/5
കുടുംബസൗഹൃദമാണ് ചിത്രത്തിലേക്ക് എത്തിച്ചതെന്ന് രാധിക സുരേഷ് ഗോപി പ്രതികരിച്ചു. കുട്ടിക്കാലത്ത് പാടിയെന്ന മുന്‍പരിചയം മാത്രമേയുള്ളുവെന്നും മുഖ്യധാരയിൽ പാടുന്നതാദ്യമാണെന്നും രാധിക പറഞ്ഞു.
advertisement
5/5
കുട്ടിക്കാലത്തെ സംഗീതമോഹം പൊടിതട്ടിയെടുക്കാന്‍ പ്രേരണയായത് ഉറ്റസുഹൃത്തും നടിയുമായ ആനിയാണെന്നും രാധിക പറഞ്ഞു. വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള സംഗീത കച്ചേരിയില്‍ പങ്കെടുക്കുന്ന രാധികയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'ആനി നൽകിയ കോൺഫിഡൻസ്'; പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് സുരേഷ് ഗോപിയുടെ ഭാര്യ രാധിക