TRENDING:

സോറി വിവാഹ വാർഷികമല്ല, ജന്മദിനമാണ്! ഒരേദിവസം ജന്മദിനം ആഘോഷിച്ച് സുരേഷ് കുമാറും മേനകയും

Last Updated:
നിർമാതാവ് ജി സുരേഷ് കുമാറിന്റെയും ഭാര്യയും നടിയുമായ മേനകയുടെയും ജൻമദിനം നവംബർ 15 ആണ് (റിപ്പോർട്ടും ചിത്രങ്ങളും- പ്രദീപ് പിള്ള)
advertisement
1/13
സോറി വിവാഹ വാർഷികമല്ല, ജന്മദിനമാണ്! ഒരേദിവസം ജന്മദിനം ആഘോഷിച്ച് സുരേഷ് കുമാറും മേനകയും
ഒരുമിച്ചു ജന്മനാൾ ആഘോഷിച്ച് സുരേഷ് കുമാറും മേനകയും. സാമൂഹിക മാധ്യമങ്ങളിൽ ഇരുവരുടെയും ചിത്രം ഒന്നിച്ചു കണ്ട് വിവാഹവാർഷിക ആശംസകൾ നേർന്ന സുഹൃത്തുക്കൾക്ക് അമളിയും പറ്റി!
advertisement
2/13
നിർമാതാവ് ജി സുരേഷ് കുമാറിന്റെയും ഭാര്യയും നടിയുമായ മേനകയുടെയും ജന്മദിനം നവംബർ 15 ആണ്.
advertisement
3/13
ഇരുവരുടെയും ജന്മനക്ഷത്രം രണ്ടാണ് - സുരേഷ് കുമാർ ഭരണിയും മേനക ചോതിയും.
advertisement
4/13
വ്യത്യസ്ത നക്ഷത്രക്കാരാണെങ്കിലും തിയതി ഒന്ന്. അതു കൊണ്ടു തന്നെ ഒരുമിച്ച് ജൻമദിനം ആഘോഷിക്കാറാണ് പതിവ്.
advertisement
5/13
വാട്സ് ആപ്പ് ഗ്രൂപ്പിലടക്കം ഇരുവരുടെയും ചിത്രം കണ്ട് പല സുഹൃത്തുക്കളും മിന്നൽ വേഗത്തിൽ ഹാപ്പി ആനിവേഴ്സറി ആശംസകൾ പറത്തി വിട്ടു!
advertisement
6/13
സംഗതി അറിയാവുന്ന സുഹൃത്തുക്കൾ തിരുത്തി – ജൻമദിനമാണ്, വിവാഹ വാർഷികമല്ല എന്ന്. വിവാഹവാർഷികം ഓഗസ്റ്റ് 30നാണ്.
advertisement
7/13
കുടുംബാംഗങ്ങളുമൊത്തായിരുന്നു ആഘോഷം.
advertisement
8/13
മേനകയുടെ മാതാവ് സരോജ,  സുരേഷിന്റെ  മാതാവ് ശാരദ നായർ, ജ്യേഷ്ഠനും മുൻ കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായ ജി മോഹൻ കുമാർ ഐ എ എസ് (റിട്ട.), സഹോദരി ഉഷാ സേനൻ, സഹോദരീ ഭർത്താവ് ഡി ചന്ദ്രസേനൻ (പങ്കജ് സേനൻ), സേനന്റെ മകനും നിർമാതാവുമായ സന്ദീപ് സേനൻ, ഭാര്യ പാർവതി തുടങ്ങിയവർ ഡബിൾ പിറന്നാൾ ആഘോഷത്തിന് ഒത്തുചേർന്നു.
advertisement
9/13
സുരേഷ് കുമാറിന്റെ മൂത്ത മകൾ രേവതി ആഘോഷത്തിന്റെ സെൽഫി എടുത്ത് മധുരം പകർന്നപ്പോൾ ഇളയ മകൾ കീർത്തിക്ക് എത്താനായില്ല.
advertisement
10/13
തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് കീർത്തി ഇപ്പോൾ.
advertisement
11/13
ആദ്യം സൂര്യോദയ ക്രിയേഷൻസ് എന്ന ബാനറിലും പിന്നെ രേവതി കലാമന്ദിറിന്റെ ബാനറിലുമായി 32 ചിത്രങ്ങൾ നിർമിച്ച സുരേഷ് കുമാർ ഇപ്പോൾ ഭാര്യയോടും മകളോടും മത്സരിച്ച് അഭിനയിക്കുകയാണ്!
advertisement
12/13
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ജാക്ക് ഡാനിയൽ.
advertisement
13/13
മരയ്ക്കാർ, മാമാങ്കം, കോളാമ്പി എന്നിവ കൂടി റിലീസ് ആകുന്നതോടെ ചെയ്ത വേഷം 20 ആവും! ​
മലയാളം വാർത്തകൾ/Photogallery/Film/
സോറി വിവാഹ വാർഷികമല്ല, ജന്മദിനമാണ്! ഒരേദിവസം ജന്മദിനം ആഘോഷിച്ച് സുരേഷ് കുമാറും മേനകയും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories