Sushant Singh Rajput|'അന്ന് സുശാന്തിനോട് സംസാരിക്കാത്തതിൽ ഇപ്പോൾ ഞാൻ ഖേദിക്കുന്നു'; ഷോയിബ് അക്തർ
- Published by:Gowthamy GG
- news18-malayalam
Last Updated:
മുംബൈയിലെ ഹോട്ടലിൽ വെച്ചാണ് സുശാന്തിനെ കണ്ടതെന്നും അന്ന് കാണുമ്പോൾ സുശാന്ത് ആത്മവിശ്വാസമുള്ള ആളാണെന്ന് തോന്നിയിരുന്നില്ലെന്ന് അക്തർ പറഞ്ഞു.
advertisement
1/6

ഇസ്ലാമാബാദ്: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ കണ്ടിട്ട് മിണ്ടാൻ കഴിയാത്തതിലെ ദുഃഖം പങ്കുവെച്ച് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. സുശാന്തിനെ അവസാനമായി കണ്ടതിനെ കുറിച്ച് ഓർത്തെടുക്കുകയായിരുന്നു അക്തർ. 2016-ലാണ് അവസാനമായി സുശാന്തിനെ കണ്ടതെന്ന് അക്തർ പറഞ്ഞു.
advertisement
2/6
മുംബൈയിലെ ഹോട്ടലിൽ വെച്ചാണ് സുശാന്തിനെ കണ്ടതെന്നും അന്ന് കാണുമ്പോൾ സുശാന്ത് ആത്മവിശ്വാസമുള്ള ആളാണെന്ന് തോന്നിയിരുന്നില്ലെന്ന് അക്തർ പറഞ്ഞു. ഒരു യൂട്യൂബ് വീഡിയോയിലാണ് അക്തർ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
advertisement
3/6
2016ലെ ഇന്ത്യൻ പര്യടനം കഴിഞ്ഞ് പോകാനൊരുങ്ങുമ്പോൾ ഒലിവ് ഹോട്ടലിൽ വെച്ചാണ് സുശാന്തിനെ കണ്ടത്. അത്ര ആത്മവിശ്വാസമുള്ളയാളായി അദ്ദേഹത്തെ കണ്ടപ്പോൾ എനിക്കു തോന്നിയില്ല. തല കുനിച്ച് എന്റെ അരികിലൂടെ അദ്ദേഹം നടന്നുനീങ്ങി. അപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞു ഇദ്ദേഹമാണ് എം.എസ് ധോനിയുടെ സിനിമ ചെയ്യുന്നതെന്ന്-' അക്തർ വ്യക്തമാക്കുന്നു.
advertisement
4/6
അന്ന് സുശാന്തിനോട് സംസാരിക്കാത്തതിലും വിശേഷം ചോദിക്കാത്തതിലും ഞാൻ ഇപ്പോൾ ഖേദിക്കുന്നു. എന്റെ ജീവിതത്തിലെ അനുഭവങ്ങൾ അദ്ദേഹത്തോട് പങ്കുവെയ്ക്കാമായിരുന്നു. പക്ഷേ അതു ഞാൻ ചെയ്തില്ല. പ്രശ്നങ്ങളുണ്ടാകുമ്പോൾ തുറന്നുപറയണമെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ല- അക്തർ കൂട്ടിച്ചേർത്തു.
advertisement
5/6
സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്കെതിരേ ഉയരുന്ന ആരോപണങ്ങളെ കുറിച്ചും അക്തർ സംസാരിച്ചു. തെളിവുകളില്ലാതെ ആരേയും വിമർശിക്കുന്നത് ശരിയല്ലെന്നായിരുന്നു അക്തറിന്റെ പ്രതികരണം.
advertisement
6/6
പ്രശ്നങ്ങൾ ആരോടെങ്കിലും സുശാന്ത് തുറന്നു പറയണമായിരുന്നുവെന്നും സുശാന്തിന് സഹായം ആവശ്യമുണ്ടായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും അക്തർ പറഞ്ഞു. ജൂൺ 14നാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput|'അന്ന് സുശാന്തിനോട് സംസാരിക്കാത്തതിൽ ഇപ്പോൾ ഞാൻ ഖേദിക്കുന്നു'; ഷോയിബ് അക്തർ