Sushant Singh Rajput| 'സുശാന്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ നഷ്ടമായി'; അഭിഭാഷകൻ
- Published by:Gowthamy GG
- news18-malayalam
Last Updated:
സുശാന്തിനെ കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയതാണോ അതോ സുശാന്ത് തൂങ്ങി മരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയുന്നത് മരണ സമയത്തിലൂടെ മാത്രമാണ്'- വികാസ് സിംഗ് വ്യക്തമാക്കുന്നു.
advertisement
1/11

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ അന്വേഷണത്തെ വീണ്ടും ചോദ്യം ചെയ്ത് സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകനായ വികാസ് സിംഗ്.
advertisement
2/11
സുശാന്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട ഏറ്റവും നിർണായക വിവരമായ മരണ സമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇല്ലെന്ന് വികാസ് സിംഗ് വ്യക്തമാക്കുന്നു.
advertisement
3/11
'ഞാൻ കണ്ട പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണത്തെ സംബന്ധിക്കുന്ന നിർണായക വിവരമായ മരണ സമയത്തെ കുറിച്ച് പറഞ്ഞിട്ടില്ല. സുശാന്തിനെ കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയതാണോ അതോ സുശാന്ത് തൂങ്ങി മരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയുന്നത് മരണ സമയത്തിലൂടെ മാത്രമാണ്'- വികാസ് സിംഗ് എഎൻഐയോട് വ്യക്തമാക്കി.
advertisement
4/11
മുംബൈ പൊലീസും ആശുപത്രിയും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. സത്യം പുറത്തു വരുന്നതിന് ഈ കാര്യത്തിലും സിബിഐ അന്വേഷണം വേണം- അദ്ദേഹം പറഞ്ഞു.
advertisement
5/11
സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ സുശാന്തിന്റെ പിതാവ് കെകെ സിംഗിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് വികാസ് സിംഗ്.
advertisement
6/11
ജൂൺ 14നാണ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തൽ. കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും പൊലീസ് പറയുന്നു.
advertisement
7/11
സുശാന്തിന്റെ മരണത്തിനു ശേഷം ഒരു മാസം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ അച്ഛൻ കെകെ സിംഗ് സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിക്കും കുടുംബത്തിനുമെതിരെ പാട്ന പൊലീസിൽ പരാതി നൽകിയത്.
advertisement
8/11
സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു, മാനസികമായി പീഡിപ്പിച്ചു എന്നിവയാണ് റിയയ്ക്കെതിരായ ആരോപണങ്ങൾ.
advertisement
9/11
അതേസമയം കെ കെ സിംഗിന്റെ ആരോപണങ്ങളെ റിയ ചക്രബർത്തി തള്ളി. കേസ് സിബിഐക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്നും റിയ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.
advertisement
10/11
കേസ് സിബിഐക്ക് കൈമാറിയിരിക്കുകയാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.
advertisement
11/11
സുശാന്തിന്റേത് കൊലപാതകമാണെന്നുൾപ്പെടെയുള്ള സംശയങ്ങൾ പുറത്തു വന്നിട്ടുണ്ട്. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത സുശാന്തിന്റെ മുൻമാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധമുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput| 'സുശാന്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ നഷ്ടമായി'; അഭിഭാഷകൻ