Tamannaah| കജോളിനേക്കാൾ വലിയ സ്റ്റാർ; ലസ്റ്റ് സ്റ്റോറീസ് 2 ൽ അഭിനയിക്കാൻ തമന്ന പ്രതിഫലമായി വാങ്ങിയത് കോടികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ബാൽകി, സുജോയ് ഘോഷ്, അമിത് രവീന്ദർനാഥ് ശർമ്മ, കൊങ്കണ സെൻ ശർമ്മ എന്നിവരാണ് സംവിധായകർ
advertisement
1/8

തമന്ന, കജോൾ, മൃണാൽ ഠാക്കൂർ, നീന ഗുപ്ത, വിജയ് വർമ എന്നിവർ പ്രധാന വേഷത്തിലെത്തിയ ലസ്റ്റ് സ്റ്റോറീസ് 2 ദിവസങ്ങൾക്ക് മുമ്പാണ് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയത്.
advertisement
2/8
സ്ത്രീകളുടെ പ്രണയത്തേയും ആഗ്രഹങ്ങളേയും കേന്ദ്രീകരിച്ച് നാല് സംവിധായകർ ഒരുക്കിയ നാല് ചെറു ചിത്രങ്ങൾ അടങ്ങുന്നതാണ് ലസ്റ്റ് സ്റ്റോറീസ് 2.
advertisement
3/8
സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ, അനുരാഗ് കശ്യപ് എന്നീ സംവിധായകർ 2018 ൽ ഒരുക്കിയ ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗമായാണ് പുതിയ ചിത്രം എത്തിയിരിക്കുന്നത്.
advertisement
4/8
രണ്ടാം ഭാഗത്തിൽ, ബാൽകി, സുജോയ് ഘോഷ്, അമിത് രവീന്ദർനാഥ് ശർമ്മ, കൊങ്കണ സെൻ ശർമ്മ എന്നിവരാണ് സംവിധായകരായി എത്തുന്നത്. മൃണാൽ ഠാക്കൂർ, തമന്ന ഭാട്ടിയ, കാജോൾ, നീന ഗുപ്ത, വിജയ് വർമ, തിലോത്തമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
5/8
ആദ്യ ഭാഗത്തെ അപേക്ഷിച്ച്, ലസ്റ്റ് സ്റ്റോറീസ് രണ്ടിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കങ്കണ സെൻ ശർമയുടെ മിറർ എന്ന സിനിമയാണ് ആന്തോളജിയിൽ ഏറ്റവും മികച്ചു നിൽക്കുന്നത്.
advertisement
6/8
ചിത്രത്തിൽ തമന്നയും വിജയ് വർമയും ഒന്നിച്ചുള്ള ഇന്റിമേറ്റ് സീൻ വലിയ ചർച്ചയായിരുന്നു. പതിനെട്ട് വർഷത്തെ സിനിമാ ജീവിതത്തിൽ തമന്ന ആദ്യമായാണ് ഇത്രയും ബോൾഡായ രംഗങ്ങളിൽ അഭിനയിക്കുന്നത്.
advertisement
7/8
നാല് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരവും തമന്ന തന്നെയാണ്. സുജയ് ഘോഷിന്റെ സംവിധാനത്തിലാണ് തമന്നയും വിജയ് വർമയും എത്തുന്നത്. നാല് കോടിയാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ തമന്ന വാങ്ങിയ പ്രതിഫലം.
advertisement
8/8
കജോളാണ് കൂടുതൽ പ്രതിഫലം വാങ്ങിയ മറ്റൊരു താരം. മൂന്ന് കോടിയാണ് കാജോളിന് ലഭിച്ചത്. സീതാരാമത്തിലൂടെ ശ്രദ്ധേയയായ മൃണാൽ ഠാക്കൂറും മൂന്ന് കോടിയാണ് പ്രതിഫലമായി വാങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/Film/
Tamannaah| കജോളിനേക്കാൾ വലിയ സ്റ്റാർ; ലസ്റ്റ് സ്റ്റോറീസ് 2 ൽ അഭിനയിക്കാൻ തമന്ന പ്രതിഫലമായി വാങ്ങിയത് കോടികൾ