വീട്ടിലേക്ക് പുതിയ അതിഥി വരുന്നു ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് അറ്റ്ലി
- Published by:Arun krishna
- news18-malayalam
Last Updated:
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
advertisement
1/5

ജീവിത്തിലെ ഏറ്റവും സന്തോകരമായ വാര്‍ത്ത ആരാധകരോടും സുഹൃത്തുക്കളോടും പങ്കുവെച്ച് സംവിധായകന്‍ അറ്റലി. താനും ഭാര്യ പ്രിയയും അച്ഛനമ്മമാരാകാന്‍ പോകുന്നു എന്ന വിവരമാണ് അറ്റലി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുള്ളത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ആവശ്യപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് അറ്റ്ലി ഇക്കാര്യം പറഞ്ഞത്.
advertisement
2/5
എട്ടുവര്‍ഷം മുന്‍പാണ് സംവിധായകന്‍ അറ്റലി കുമാറും ഭാര്യ കൃഷ്ണപ്രിയയും വിവാഹിതരാകുന്നത്. സംവിധായകന്‍ ഷങ്കറിന്‍റെ അസിസ്റ്റന്‍റായി സിനിമയിലെത്തിയ അറ്റ്ലിയുടെ ആദ്യ ചിത്രമായ രാജ റാണി തമിഴിലെ അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു.
advertisement
3/5
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സംവിധാന സഹായായി ആരംഭിച്ച് പിന്നീട് സൂപ്പര്‍ താരങ്ങളുടെ പ്രിയപ്പെട്ട സംവിധായകനായി അറ്റ്ലി മാറിയതിന് പിന്നില്‍ ഭാര്യ പ്രിയയുടെ പിന്തുണയും ഉണ്ടായിരുന്നു. വിവാഹിതരായി ആദ്യ നാളുകളില്‍ നിറത്തെ ചൊല്ലി മാരക സൈബര്‍ ആക്രമണമാണ് അറ്റ്ലി നേരിട്ടിരുന്നത്.
advertisement
4/5
രാജാറാണിയുടെ ഗംഭീര വിജയത്തിന് ശേഷം ദളപതി വിജയിയെ നായകനാക്കി തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ അറ്റലി സംവിധാനം ചെയ്തിരുന്നു. തെരി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ തമിഴ്നാട്ടിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു.
advertisement
5/5
തമിഴിലെ ഏറ്റവും തിരക്കേറിയ സംവിധായകരില്‍ ഒരാളായ അറ്റ്ലി ഷാരൂഖ് ഖാനെ നായകനാക്കി തന്‍റെ പുതിയ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജവാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയും വിജയ് സേസുപതിയും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വാർത്തകൾ/Photogallery/Film/
വീട്ടിലേക്ക് പുതിയ അതിഥി വരുന്നു ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് അറ്റ്ലി