Vijay | ഇന്ധനവില പ്രതിഷേധമല്ല, രാഷ്ട്രീയവുമില്ല; വിജയ്‌യുടെ സൈക്കിൾ യാത്രയുടെ കാരണം ഇതാണ്
- Published by:user_57
- news18-malayalam
Last Updated:
വിജയ് സൈക്കിളിൽ പോളിങ് ബൂത്തിൽ വരാനുണ്ടായ കാരണം വെളിപ്പെടുത്തി ഔദ്യോഗിക വക്താവ്
advertisement
1/4

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ദിവസം സൈക്കിളിൽ യാത്ര ചെയ്‌തെത്തി നടൻ വിജയ് വാർത്തകളിൽ ഇടം നേടിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക് ധരിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു
advertisement
2/4
താരത്തെ കണ്ടതോടെ ആവേശത്തിൽ നിയന്ത്രണം വിട്ട ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടി വന്നു. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ടായി. ട്രോളുകളും മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്നാൽ യഥാർത്ഥ കാരണം വിശദീകരിച്ചു കൊണ്ട് വിജയ്‌യുടെ ഔദ്യോഗിക വക്താക്കൾ എത്തി. കാരണം വളരെ ലളിതമാണ് (തുടർന്ന് വായിക്കുക)
advertisement
3/4
പോളിങ് ബൂത്ത് വിജയ്‌യുടെ വീടിനടുത്താണ്. അങ്ങോട്ടുള്ള വഴി വളരെ ഇടുങ്ങിയതാണ്. അവിടെ പാർക്കിംഗ് സംവിധാനങ്ങൾ കുറവാണ്. അതുകാരണം സൈക്കിൾ എടുത്തുകൊണ്ട് പുറപ്പെട്ടു എന്നാണ് ഔദ്യോഗിക വിശദീകരണം
advertisement
4/4
വോയിസ്നോട്ട് അടിസ്ഥാനമാക്കി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പോസ്റ്റ് ചെയ്ത വിശദീകരണ ട്വീറ്റ്
മലയാളം വാർത്തകൾ/Photogallery/Film/
Vijay | ഇന്ധനവില പ്രതിഷേധമല്ല, രാഷ്ട്രീയവുമില്ല; വിജയ്‌യുടെ സൈക്കിൾ യാത്രയുടെ കാരണം ഇതാണ്