TRENDING:

ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരാകുന്നു; വിവാഹനിശ്ചയം ഇന്ന്

Last Updated:
ഒരേ മേഖലയിൽ നിന്നുള്ളവരാണെങ്കിലും തങ്ങളുടെത് പക്ക അറേഞ്ച് മാര്യേജ് തന്നെയാണെന്നാണ് ഒരു അഭിമുഖത്തിൽ മൃദുല വ്യക്തമാക്കിയത്. ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന ജാതകപ്പൊരുത്തം നോക്കി വീട്ടുകാർ തമ്മിൽ ഉറപ്പിക്കുകയായിരുന്നു. (ചിത്രം- ഇൻസ്റ്റഗ്രാം)
advertisement
1/5
ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരാകുന്നു; വിവാഹനിശ്ചയം ഇന്ന്
ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് നടക്കും. തിരുവനന്തപുരം സ്വദേശിയായ മൃദുല വിജയ് നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ്.
advertisement
2/5
നിലവിൽ സീടീവിയിൽ സംപ്രേഷണം ചെയ്തു വരുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ച് വരികയാണ് മൃദുല. സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന ഒരു ചാനൽ ഷോയിൽ സഹതാരങ്ങളെ അനുകരിച്ചും താരം ശ്രദ്ധ നേടിയിരുന്നു. ഇതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. (ചിത്രം-മൃദുല വിജയ് ഇൻസ്റ്റഗ്രാം)
advertisement
3/5
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തു വരുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ മുഖ്യവേഷം ചെയ്ത് വരികയാണ് യുവകൃഷ്ണ. അഭിനയം കൂടാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. (ചിത്രം-യുവകൃഷ്ണ-ഇൻസ്റ്റഗ്രാം)
advertisement
4/5
ഒരേ മേഖലയിൽ നിന്നുള്ളവരാണെങ്കിലും തങ്ങളുടെത് പക്ക അറേഞ്ച് മാര്യേജ് തന്നെയാണെന്നാണ് ഒരു അഭിമുഖത്തിൽ മൃദുല വ്യക്തമാക്കിയത്. ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന ജാതകപ്പൊരുത്തം നോക്കി വീട്ടുകാർ തമ്മിൽ ഉറപ്പിക്കുകയായിരുന്നു. (ചിത്രം- ഇൻസ്റ്റഗ്രാം)
advertisement
5/5
വിവാഹം അടുത്ത വർഷം നടത്താനാണ് തീരുമാനം. തീയതി ഇതുവരെ തീരുമാനിച്ചിട്ടെല്ലാന്നാണ് റിപ്പോർട്ട്
മലയാളം വാർത്തകൾ/Photogallery/Film/
ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരാകുന്നു; വിവാഹനിശ്ചയം ഇന്ന്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories