TRENDING:

വാലന്റൈൻസ് ദിനത്തിൽ വിസ്മയ മോഹൻലാലിന്റെ സർപ്രൈസ് ഒരുങ്ങുന്നു; അനുജത്തിയെ പിന്തുണച്ച് പ്രണവും

Last Updated:
Vismaya Mohanlal to release her book of poetry on Valentines' Day | അഭിനയ കുടുംബത്തിൽ നിന്നും പുതിയൊരു റോളിൽ താരപുത്രി വിസ്മയ. കാത്തിരിപ്പിന് വിരാമമാവാൻ ഇനി ദിവസങ്ങൾ മാത്രം
advertisement
1/6
വാലന്റൈൻസ് ദിനത്തിൽ വിസ്മയ മോഹൻലാലിന്റെ  സർപ്രൈസ് ഒരുങ്ങുന്നു; അനുജത്തിയെ പിന്തുണച്ച്  പ്ര
അച്ഛനും ജ്യേഷ്‌ഠനും അഭിനേതാക്കൾ, അമ്മ സുചിത്ര വീട്ടമ്മയായി ഒതുങ്ങിയെങ്കിലും മുത്തശ്ശനും അമ്മാവനും സിനിമാക്കാർ. എന്തുകൊണ്ടും ഒരു സിനിമാ ലോകത്ത് തന്നെയാണ് വിസ്മയ പിറന്നു വീണത്. സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് ഇതുവരെയായും താരപുത്രി നേരിട്ട് മറുപടി കൊടുത്തിട്ടില്ല
advertisement
2/6
എന്തായാലും ഈ വരുന്ന വാലന്റൈൻസ് ദിനത്തിൽ വിസ്മയ എന്താണ് അല്ലെങ്കിൽ ആരാണ് എന്നറിയാൻ പ്രേക്ഷകർക്ക് സാധിക്കും. കേവലം ഒരാഴ്ച കൂടി കഴിഞ്ഞാൽ അത് നേരിട്ട് മനസ്സിലാക്കാം. ജ്യേഷ്‌ഠൻ പ്രണവും അനുജത്തിക്ക് പിന്തുണയുമായി എത്തുന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ഇതിനു മുൻപ് വിസ്മയ ഇക്കാര്യം പരസ്യമായി ഏവരെയും അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. അച്ഛൻ മോഹൻലാൽ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു വിസ്മയയുടെ കവിതാസമാഹാരത്തിന്റെ പ്രകാശനം. 'ഗ്രെയ്ന്സ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന കവിതാ സമാഹാരം വാലന്റൈൻസ് ദിനത്തിൽ പുറത്തിറങ്ങും
advertisement
4/6
പ്രശസ്തമായ പെൻഗ്വിൻ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കുക. ഇന്ത്യയിൽ എവിടെയും പുസ്തകം ലഭിക്കും. പുസ്തകം ഓൺലൈൻ ആയി  ബുക്ക് ചെയ്യാം. അനുജത്തിയുടെ പുസ്തകം ഇറങ്ങുന്നത് സംബന്ധിച്ചുള്ള പ്രണവിന്റെ പോസ്റ്റാണിത്
advertisement
5/6
അടുത്തിടെ ശരീരഭാരം കുറച്ചുകൊണ്ട് വിസ്മയ വാർത്തകളിൽ നിറഞ്ഞിരുന്നു. 22 കിലോയാണ് കഠിന പ്രയത്നത്തിലൂടെ വിസ്മയ കുറച്ചത്. തായ്‌ലണ്ടിലായിരുന്നു ഇതിനായുള്ള പരിശീലനം
advertisement
6/6
അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹത്തിന് പുതിയ ലുക്കിൽ കുടുംബസമേതം വിസ്മയ പങ്കെടുത്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
വാലന്റൈൻസ് ദിനത്തിൽ വിസ്മയ മോഹൻലാലിന്റെ സർപ്രൈസ് ഒരുങ്ങുന്നു; അനുജത്തിയെ പിന്തുണച്ച് പ്രണവും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories