ആർക്കും അറിയാത്ത രഹസ്യം നേരത്തേ അറിഞ്ഞു; സൂര്യയ്ക്കും ജ്യോതികയ്ക്കും എആർ റഹ്മാൻ നൽകിയ വിവാഹ സമ്മാനം
- Published by:Naseeba TC
- news18-malayalam
Last Updated:
വിവാഹം അറിയിക്കുന്നതിനു മുമ്പ് തന്നെ ഇരുവർക്കും എആർ റഹ്മാൻ വിവാഹ സമ്മാനവും നൽകി
advertisement
1/8

തമിഴ് സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. 2006 ലാണ് ഇരുവരും വിവാഹിതരായത്. ഗൗതം മേനോൻ സംവിധാനം ചെയ്ത 2003 ൽ പുറത്തിറങ്ങിയ കാഖ കാഖ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
advertisement
2/8
കാഖ കാഖയുടെ റിലീസിന് മുമ്പ് തന്നെ ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനും എത്രയോ മുമ്പ് അടുത്ത സുഹൃത്തുക്കളായിരുന്നു സൂര്യയും ജ്യോതികയും. 1999 ൽ പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപാർ എന്ന ചിത്രം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു താരങ്ങൾ.
advertisement
3/8
1997 ൽ പുറത്തിറങ്ങിയ നേർക്കു നേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ നായകനായി തമിഴ് സിനിമയിലെത്തുന്നത്. ഇക്കാലത്ത് തമിഴിലെ മുൻനിര നായികയായി ജ്യോതിക ഉയർന്നു വരുന്ന സമയമായിരുന്നു. സഹപ്രവർത്തകരായി തുടങ്ങി പരിചയം പിന്നീട് സൗഹൃതത്തിലേക്കും തുടർന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
advertisement
4/8
തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സൂര്യയും ജ്യോതികയും അധികം ആരോടും പറഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ഇരുവരും ഒന്നിച്ച് അഭിനയിച്ച സില്ലുനു ഒരു കാതൽ എന്ന സിനിമയ്ക്ക് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.
advertisement
5/8
സില്ലുനു ഒരു കാതൽ റിലീസിനു ശേഷം വിവാഹിതാരാകാമെന്ന തീരുമാനം സൂര്യയോ ജ്യോതികയോ അധികം ആരുമായും പങ്കുവെച്ചിരുന്നില്ല. എന്നാൽ, ഇരുവരും പറയാതെ തന്നെ ഇക്കാര്യം മനസ്സിലാക്കിയ ഒരാളുണ്ടായിരുന്നു. ചിത്രത്തിന‍്റെ സംഗീത സംവിധായകനായ സാക്ഷാൽ എആർ റഹ്മാൻ.
advertisement
6/8
സൂര്യയും ജ്യോതികയും വിവാഹത്തെ കുറിച്ച് പറയുന്നതിന് മുമ്പ് തന്നെ എആർ റഹ്മാൻ ഇക്കാര്യം മനസ്സിലാക്കിയിരുന്നു. മാത്രമല്ല, സില്ലുനു ഒരു കാതലിൽ താൻ സംഗീതം നൽകിയ ഒരു ഗാനം ഇരുവർക്കുമുള്ള വിവാഹ സമ്മാനമാണെന്നു വരെ അന്ന് റഹ്മാൻ പറഞ്ഞു.
advertisement
7/8
ചിത്രത്തിൽ, സൂര്യയുടേയും ജ്യോതികയുടേയും കഥാപാത്രങ്ങളുടെ വിവാഹ വേളയിലുള്ള 'കുമ്മി അടി' എന്ന ഗാനം കംപോസ് ചെയ്യുമ്പോൾ ഈ ഗാനം ഇരുവർക്കുമുള്ള തന്റെ വിവാഹ സമ്മാനമാണെന്ന് സംവിധായകൻ കൃഷ്ണയോട് റഹ്മാൻ പറഞ്ഞു.
advertisement
8/8
ഇതറിഞ്ഞപ്പോൾ ആരോടും പറയാത്ത കാര്യം എആർ റഹ്മാൻ എങ്ങനെ മനസ്സിലാക്കി എന്നോർത്ത് സൂര്യ പോലും ഞെട്ടി. എന്തായാലും റഹ്മാൻ പ്രവചിച്ചതു പോലെ ചിത്രം റിലീസ് ചെയ്ത അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി.
മലയാളം വാർത്തകൾ/Photogallery/Film/
ആർക്കും അറിയാത്ത രഹസ്യം നേരത്തേ അറിഞ്ഞു; സൂര്യയ്ക്കും ജ്യോതികയ്ക്കും എആർ റഹ്മാൻ നൽകിയ വിവാഹ സമ്മാനം