അബുദാബി ക്ഷേത്രം: ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫ് ഹാർമണിക്ക് തുടക്കമായി
- Published by:Sarika KP
- news18-malayalam
Last Updated:
അബുദാബിയില്‍ പണിതുയര്‍ത്തുന്ന ഹൈന്ദവ ക്ഷേത്രം ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിക്കുക.
advertisement
1/8

അബുദാബി : അബുദാബിയിലെ ക്ഷേത്ര(Hindu BAPS Mandir) ഉദ്ഘാടനം ഫെബ്രുവരി 14ന് നടക്കാനിരിക്കെ ചടങ്ങിനു മുന്നോടിയായുള്ള പ്രധാന ആഘോഷപരിപാടികൾക്ക് തുടക്കമായി.
advertisement
2/8
ഫെസ്റ്റിവൽ ഓഫ് ഹാർമണി എന്ന പേരിലുള്ള ആഘോഷ പരിപാടി ഈ മാസം 21 വരെ നീണ്ടുനിൽക്കും. ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യുമെങ്കിലും ഫെബ്രുവരി 18 ന് മാത്രമേ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുകയുള്ളൂ.
advertisement
3/8
ഓൺലൈൻ വഴി ദർശനത്തിന് രജിസ്റ്റർചെയ്തവർക്കാണ് ഈ മാസം 18-ന് പ്രവേശനം നൽകും.അബുദാബിയില്‍ പണിതുയര്‍ത്തുന്ന ഹൈന്ദവ ക്ഷേത്രം ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിക്കുക.
advertisement
4/8
യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുക്കും. ഉദ്ഘാടനദിവസത്തിലെ പ്രധാന ചടങ്ങുകൾക്ക് മഹന്ത് സ്വാമി മഹാരാജ് നേതൃത്വംനൽകും. ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സംസ്ഥയ്ക്ക് (ബാപ്‌സ്) കീഴിലാണ് ക്ഷേത്രം.
advertisement
5/8
ഉദ്ഘാടനം കഴിയുന്നതോടെ മിഡിൽ ഈസ്റ്റിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്ര ദർശനത്തിന് വലിയ തിരക്കുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിനാൽ യുഎഇയിലുള്ളവർ മാർച്ച് 1 ന് ശേഷം മാത്രമേ ദർശനത്തിന് രജിസ്റ്റർ ചെയ്യാവൂ എന്ന് അധികൃതർ അറിയിച്ചു.
advertisement
6/8
ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
advertisement
7/8
ബോച്ചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത എന്നതിന്റെ ചുരുക്കപ്പേരാണ് BAPS. യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തതോടെ അബുദാബിയില്‍ പണിതുയര്‍ത്തുന്ന ഹൈന്ദവ ക്ഷേത്രം പൂര്‍ണമായും ഇന്ത്യന്‍ വാസ്തു വിദ്യയിലാണ് പണിയുന്നത്.
advertisement
8/8
ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് സ്റ്റീലോ ഇരുമ്പോ ഉപയോഗിച്ചിട്ടില്ല എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്രേകതയാണ്.
മലയാളം വാർത്തകൾ/Photogallery/Gulf/
അബുദാബി ക്ഷേത്രം: ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫ് ഹാർമണിക്ക് തുടക്കമായി