TRENDING:

ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനഃരാരംഭിക്കും

Last Updated:
ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടൻ ഉൾപ്പടെ യൂറോപ്പിൽ വ്യാപിച്ചതോടെയാണ് ഒരാഴ്ചത്തേക്കു ഒമാൻ അതിർത്തികൾ അടച്ചത്
advertisement
1/4
ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനഃരാരംഭിക്കും
മസ്ക്കറ്റ്​: അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്ക്​ ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക്​ ചൊവ്വാഴ്​ച മുതൽ പിൻവലിക്കും. കര, കടല്‍ അതിര്‍ത്തികളും തുറക്കാന്‍ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ചൊവ്വാഴ്​ച പുലര്‍ച്ചെ ഒരു മണി മുതലാണ്​ അതിര്‍ത്തികള്‍ തുറക്കുക.
advertisement
2/4
ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടൻ ഉൾപ്പടെ യൂറോപ്പിൽ വ്യാപിച്ചതോടെയാണ് ഒരാഴ്ചത്തേക്കു ഒമാൻ അതിർത്തികൾ അടച്ചത്. ഒമാനിലേക്ക്​ മറ്റ്​ രാജ്യങ്ങളില്‍ നിന്ന്​ വരുന്ന യാത്രക്കാര്‍ക്ക്​ യാത്രക്ക്​ മുമ്ബ്​ പി.സി.ആര്‍ പരിശോധന വേണമെന്ന നിബന്ധന പുനസ്​ഥാപിച്ചിട്ടുമുണ്ട്​. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജനങ്ങള്‍ ആരോഗ്യ, സുരക്ഷാ മുന്‍ കരുതല്‍ നടപടികള്‍ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.
advertisement
3/4
ഒരാഴ്ചത്തെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച സുപ്രീം കമ്മിറ്റി യോഗം നിലപാടെടുത്തത്. ഒരാഴ്ച ഏർപ്പെടുത്തിയ വിലക്ക് ഫലപ്രദമാണെന്നാണ് ഇപ്പോൾ വിലയിരുത്തിയിരിക്കുന്നത്.
advertisement
4/4
സൗദിയില്‍ തിങ്കളാഴ്ച മുതൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കര അതിര്‍ത്തികളും തുറമുഖങ്ങളും അടച്ചിട്ടുണ്ട്. ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ അതിവേഗം പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
മലയാളം വാർത്തകൾ/Photogallery/Gulf/
ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനഃരാരംഭിക്കും
Open in App
Home
Video
Impact Shorts
Web Stories