TRENDING:

സൗദിക്ക് പിന്നാലെ ഒമാനും യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നു; കര-നാവിക അതിർത്തികൾ നാളെ അടയ്ക്കും

Last Updated:
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് യാത്രാ വിലക്ക് നിലവില്‍ വരും.
advertisement
1/5
സൗദിക്ക് പിന്നാലെ ഒമാനും യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നു; കര-നാവിക അതിർത്തികളും അടയ്ക്കും
മസ്ക്കറ്റ് സൗദി അറേബ്യയ്ക്ക് പിന്നാലെ യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. നാളെ മുതൽ ഒരാഴ്ചക്കാലത്തേക്കായിരിക്കും യാത്രാ വിലക്ക്. യു.കെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണിത്.
advertisement
2/5
ചൊവ്വാഴ്ച മുതല്‍ ഒമാനിലെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടക്കും. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റി യോഗം ചേർന്നാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് യാത്രാ വിലക്ക് നിലവില്‍ വരും. ഒരാഴ്ചത്തേക്ക് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്ത് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിരോധിച്ചു.
advertisement
3/5
ഒരാഴ്ചത്തെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് യോഗത്തിൽ തീരുമാനമായത്. അതേസമയം ചരക്കുനീക്കത്തിന് വിലക്ക് ഉണ്ടാകില്ല.
advertisement
4/5
സൗദിയില്‍ തിങ്കളാഴ്ച മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കര അതിര്‍ത്തികളും തുറമുഖങ്ങളും അടച്ചിട്ടുണ്ട്. ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണങ്ങള്‍. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ അതിവേഗം പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
advertisement
5/5
അത്യാവശ്യ ഘട്ടങ്ങളിൽ വിമാനങ്ങൾ അനുവദിക്കുമെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു. അതേസമയം നിലവിൽ സൗദിയിലുള്ള വിമാനങ്ങൾക്ക് ഇത് ബാധകമല്ല. അവരെ പോകാൻ അനുവദിക്കുമെന്നും യാത്രാ ഏജൻസി റിപ്പോർട്ട് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Gulf/
സൗദിക്ക് പിന്നാലെ ഒമാനും യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നു; കര-നാവിക അതിർത്തികൾ നാളെ അടയ്ക്കും
Open in App
Home
Video
Impact Shorts
Web Stories