'സഹോദരന് നന്ദി, സ്വന്തം വീട്ടിലെത്തിയ പോലെ'; യുഎഇയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്
- Published by:Vishnupriya S
- news18-malayalam
Last Updated:
'അബുദാബി എയർപോർട്ടിൽ എന്നെ സ്വീകരിക്കാൻ സമയമെടുത്തതിന് എൻ്റെ സഹോദരനായ അല്‍ നഹ്യാന് നന്ദി', മോദി കുറിച്ചു
advertisement
1/5

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖസ്‍ര്‍ അല്‍ വത്വന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നല്‍കി.
advertisement
2/5
യുഎഇ പ്രസിഡന്റിനെ സഹോദരാ എന്ന് അഭിസംബോധന ചെയ്താണ് മോദി തന്റെ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. 'അബുദാബി എയർപോർട്ടിൽ എന്നെ സ്വീകരിക്കാൻ സമയമെടുത്തതിന് എൻ്റെ സഹോദരനായ അല്‍ നഹ്യാന് നന്ദി', മോദി കുറിച്ചു. കുറിപ്പിനോടൊപ്പം ചിത്രങ്ങളും പങ്കുവെച്ചു.
advertisement
3/5
തുടര്‍ന്ന് ഇരു ഭരണാധികാരികളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. സ്വന്തം വീട്ടിലേക്ക് എത്തിയ പോലെയാണ് തോന്നുന്നതെന്നും മോദി പറഞ്ഞു. ക്ഷണം സ്വീകരിച്ച് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ തന്‍റെ സ്വദേശമായ ഗുജറാത്തിലേക്ക് എത്തിയതില്‍ ഷെയ്ഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു. അദ്ദേഹത്തിന്‍റെ വരവോടെ പരിപാടി പുതിയ ഔന്നത്യത്തിലേക്ക് എത്തിയെന്നും ലോകമെമ്പാടും പ്രശസ്തി വര്‍ധിച്ചെന്നും മോദി പറഞ്ഞു.
advertisement
4/5
പ്രവാസി സമൂഹം മോദിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടിയായ അഹ്‍ലൻ മോദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. അബുദാബി സായിദ് സ്പോർസ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി.
advertisement
5/5
വിശ്വാമിത്ര (ലോകത്തിന്‍റെ സുഹൃത്ത്) എന്ന പ്രമേയത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ തനതായ കലകള്‍ യോജിപ്പിച്ച് ആവിഷ്കരിക്കുന്ന കലാവിരുന്നില്‍ എഴുന്നൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കും. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പരിപാടിക്കെത്തും.
മലയാളം വാർത്തകൾ/Photogallery/Gulf/
'സഹോദരന് നന്ദി, സ്വന്തം വീട്ടിലെത്തിയ പോലെ'; യുഎഇയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്