TRENDING:

മാർപാപ്പയെ വരവേറ്റ് യുഎഇ

Last Updated:
യു.എ.ഇ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള വത്തിക്കാനിലെ പ്രാര്‍ഥനയില്‍ യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
advertisement
1/7
മാർപാപ്പയെ വരവേറ്റ് യുഎഇ
മൂന്ന് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ ആഗോള കത്തോലിക്ക സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഊഷ്മള വരവേല്‍പ്.
advertisement
2/7
ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയെ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. മാര്‍പാപ്പ ഇന്ന് മാനവസാഹോദര്യ സംഗമത്തെ അഭിസംബോധന ചെയ്യും. ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്.
advertisement
3/7
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ക്ഷണപ്രകാരമാണ് മാര്‍പാപ്പ അബുദാബിയിലെത്തിയത്.
advertisement
4/7
മാനവസാഹോദര്യസംഗമത്തെ അഭിസംബോധ ചെയ്യുന്ന മാര്‍പാപ്പ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തും.
advertisement
5/7
വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
advertisement
6/7
വൈകീട്ട് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ മുസ്ലിം കൗണ്‍സില്‍ അംഗങ്ങളുമായും കൂടിക്കാഴ്ചയുണ്ടാകും
advertisement
7/7
ചൊവ്വാഴ്ച അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ. അവശതയനുഭവിക്കുന്ന മുന്നൂറോളം രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.
മലയാളം വാർത്തകൾ/Photogallery/Gulf/
മാർപാപ്പയെ വരവേറ്റ് യുഎഇ
Open in App
Home
Video
Impact Shorts
Web Stories