ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്‍റെ മകൾ ഷെയ്ഖ മഹ്റ വിവാഹിതയായി
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹ കാര്യം വരനും വധുവും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു
advertisement
1/5

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകള്‍ ഷെയ്ഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. യുഎഇയിലെ പ്രമുഖ യുവ വ്യവസായി ഷെയ്ഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമാണ് വരന്‍.
advertisement
2/5
വിവാഹ കാര്യം വരനും വധുവും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. വരന്‍റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂം വിവാഹത്തിന് ആശംസയായി രചിച്ച കവിത പങ്കുവെച്ചുകൊണ്ടാണ് നവദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ വിവാഹ കാര്യം അറിയിച്ചത്.
advertisement
3/5
നിക്കാഹ് ദിവസത്തെ ആശംസയായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂം കവിത രചിച്ചത്. എന്നാല്‍ വിവാഹം സംബന്ധിച്ച ഔദ്യോഗിക വിശദീകരണമോ റിപ്പോര്‍ട്ടോ പുറത്തുവന്നിട്ടില്ല. ഇന്‍റര്‍നാഷനല്‍ റിലേഷന്‍സില്‍ ബിരുദധാരിയാണ് ഷെയ്ഖ മഹ്റ. കുതിരകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഷെയ്ഖ മഹ്റ.
advertisement
4/5
ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തെ പ്രമുഖനാണ് ഷെയ്ഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂം.
advertisement
5/5
ഇതു കൂടാതെ വിവര സാങ്കേതിക മേഖലയില്‍ നിരവധി സ്റ്റാർട്ടപ്പുകൾക്കും ഇദ്ദേഹം തുടക്കമിട്ടിട്ടുണ്ട്.