TRENDING:

Vande Bharat Mission | വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടം; യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റ് വിൽപ്പന ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Last Updated:
കോവിഡ് വ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളിലായി അകപ്പെട്ടു പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മെയ് ആറിനാണ് വന്ദേഭാരത് മിഷൻ കേന്ദ്രസർക്കാർ ആരംഭിക്കുന്നത്.
advertisement
1/5
വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടം; യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റ് വിൽപ്പന ആരംഭിച്ച് എയർ ഇന്ത്യ
ദുബായ്: വന്ദേഭാരത് മിഷന്‍റെ അ‍ഞ്ചാം ഘട്ടത്തില്‍ യുഎഇയിൽ നിന്നുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ച് എയർഇന്ത്യ എക്സ്പ്രസ്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.
advertisement
2/5
നാട്ടിലേക്ക് മടങ്ങാനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടിക്കറ്റുകളെടുക്കാമെന്നാണ് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടിക്കറ്റെടുക്കാം.
advertisement
3/5
ഓഗസ്റ്റ് ഒന്നുമുതൽ 15 വരെയാണ് വന്ദേഭാരത് മിഷൻ അഞ്ചാംഘട്ട സർവീസുകൾ നടക്കുക. യുഎഇയിൽ നിന്ന് ആകെ 105 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുക. ഇതിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് 74 വിമാനങ്ങളും അബുദാബിയിൽ നിന്ന് 31 വിമാനങ്ങളുമാണ് സർവ്വീസ് നടത്തുകയെന്നാണ് എംബസി വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.
advertisement
4/5
കേരളത്തിലേക്ക് 34 വിമാനങ്ങൾ സര്‍വീസ് നടത്തുമെന്നാണ് റിപ്പോർട്ട്. വിവിധ ദിവസങ്ങളിലായികണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് സർവീസുകളുണ്ടാകും.
advertisement
5/5
കോവിഡ് വ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളിലായി അകപ്പെട്ടു പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മെയ് ആറിനാണ് വന്ദേഭാരത് മിഷൻ കേന്ദ്രസർക്കാർ ആരംഭിക്കുന്നത്. വിവിധ മാര്‍ഗങ്ങളിലൂടെ 814,000 പേരെയാണ് ഇതുവരെ മടക്കിയെത്തിച്ചതെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചത്. ഇതിൽ 270,000 പേർ വ്യോമ മാർഗമാണ് മടങ്ങിയെത്തിയത്.
മലയാളം വാർത്തകൾ/Photogallery/Gulf/
Vande Bharat Mission | വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടം; യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റ് വിൽപ്പന ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
Open in App
Home
Video
Impact Shorts
Web Stories