Namitha: മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്ന് നടി നമിത
- Published by:Rajesh V
- news18-malayalam
Last Updated:
താനും ഭർത്താവും ഹിന്ദുക്കളാണെന്നും രാജ്യത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു
advertisement
1/8

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിതയെയും ഭർത്താവിനെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി ആരോപണം. ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും നടി ആരോപിക്കുന്നു. ഇന്നലെയാണ് സംഭവം നടന്നത്.
advertisement
2/8
'ഇന്ന് രാവിലെയാണ് ഞങ്ങൾ മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. വിഐപി പ്രവേശനത്തിനായി അനുമതി വാങ്ങാൻ ഞങ്ങൾ ഒരു ഉദ്യോഗസ്ഥന്റെ അടുത്ത് പോയി. അദ്ദേഹം വളരെ പരുഷമായ രീതിയിലാണ് പെരുമാറിയത്''- നമിത ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.
advertisement
3/8
'' 20 മിനിറ്റോളം അവിടെ കാത്തിരുന്നു. ശേഷം ഞാൻ ഭർത്താവിനോട് എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാൻ പറഞ്ഞു. അവർ ഞങ്ങളോട് ഹിന്ദു ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവർത്തിച്ച് ചോദിച്ചുക്കൊണ്ട് ഇരുന്നു. രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുണ്ട് അവിടെ എവിടെയും ഇത്തരം ഒരു അനുഭവം നേരിട്ടിട്ടില്ല',- നമിത വ്യക്തമാക്കി.
advertisement
4/8
സംഭവത്തിൽ ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ശക്തമായ നടപടി സ്വീകരിക്കണമെന്നും നമിത ആവശ്യപ്പെട്ടു. തിരുപ്പതിയിലാണ് നമിതയുടെ വിവാഹം നടന്നത്. താനും ഭർത്താവും ഹിന്ദുക്കളാണെന്നും രാജ്യത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും നമിത കൂട്ടിച്ചേർത്തു.
advertisement
5/8
എന്നാൽ നടിയുടെ ആരോപണത്തെ ക്ഷേത്രത്തിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ നിഷേധിച്ചു. മാസ്ക് ധരിച്ചതിനാലാണ് തടഞ്ഞ് നിർത്തി വിവരങ്ങൾ തേടിയതെന്നും ഇത് പതിവ് രീതിയാണെന്നും അധികൃതർ വിശദീകരിച്ചു.
advertisement
6/8
ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കൂടിയാണ് നമിത. വ്യക്തത വരുത്തിയശേഷം നെറ്റിയിൽ കുങ്കുമം പൂശി അവരെ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയി എന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു
advertisement
7/8
വിശ്വാസം വ്യക്തമാക്കുകയും നെറ്റിയിൽ കുങ്കുമം പുരട്ടുകയും ചെയ്തതിന് ശേഷമാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചതെന്ന് താരം പറഞ്ഞു. ഞങ്ങളുടെ സന്ദർശനത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിരുന്നു. ഭക്തരെ ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ മുഖംമൂടി ധരിച്ചിരുന്നുവെന്ന് നമിത പറഞ്ഞു.
advertisement
8/8
തന്നോട് അപമര്യാദയായി പെരുമാറിയ ക്ഷേത്രം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ സന്ദേശത്തിൽ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് മന്ത്രി പി കെ ശേഖർ ബാബുവിനോട് അഭ്യർത്ഥിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
Namitha: മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്ന് നടി നമിത