നടി ശ്രീദേവിയുടെ ശത്രുവായി മാറിയ അനുജത്തി ശ്രീലത; അമ്മയുടെ മരണശേഷം സഹോദരിമാർക്കിടയിൽ സംഭവിച്ചത്
- Published by:meera_57
- news18-malayalam
Last Updated:
1972 - 1993 കാലങ്ങളിൽ ശ്രീദേവിയെയും ശ്രീലതയെയും സെറ്റുകളിൽ ഒന്നിച്ച് കാണാമായിരുന്നു
advertisement
1/6

നടി ശ്രീദേവിയുടെ (Sridevi) കുടുംബത്തെ ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ചിരപരിചിതമാണ്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ പദവി നേടിയ രാജേഷ് ഖന്നയ്ക്ക് ശേഷം ആ വിശേഷണം ചെന്നുവീണത് ഒരു നായികയ്ക്കായിരുന്നു. അതായിരുന്നു നടി ശ്രീദേവി. തെന്നിന്ത്യൻ സ്വദേശിനിയെങ്കിലും, ശ്രീദേവിയുടെ ഭാഗ്യരേഖ തെളിഞ്ഞത് അങ്ങ് ബോളിവുഡിൽ ആണെന്ന് മാത്രം. വിവാഹിതനായിരുന്ന ചലച്ചിത്ര നിർമാതാവ് ബോണി കപൂറിന്റെ ഭാര്യയായതും വിവാദങ്ങളുടെ വിളനിലത്തേക്ക് ശ്രീദേവിയുടെ പേര് എത്തിച്ചു. ഇന്ന് അവരുടെ മൂത്തമകൾ ജാൻവി കപൂറും ഇളയമകൾ ഖുശി കപൂറും ഹിന്ദി ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിൽക്കുന്നു. ഇനിയും ആ കുടുംബത്തിൽ അറിയാതെ പോകുന്ന ഒരാളുണ്ട്
advertisement
2/6
ശ്രീലതയെ അധികംപേരും അറിയുന്നുണ്ടാവില്ല. ശ്രീദേവിയുടെ അനുജത്തിയാണവർ. 2018ലായിരുന്നു ശ്രീദവിയുടെ പൊടുന്നനെയുള്ള മരണം. വിദേശത്തു വച്ച് കുളിമുറിയിൽ ബോധരഹിതയായി വീണ് ശ്രീദേവി മരിച്ചു എന്ന റിപോർട്ടുകൾ പുറത്തുവന്നു. രേഖ, ഹേമ മാലിനി എന്നിവർ ഹിന്ദി ചലച്ചിത്ര ലോകത്ത് കത്തിനിൽക്കുന്ന കാലത്താണ് ശ്രീദേവി അവർക്കിടയിലേക്ക് കടന്നുവരുന്നതും ജനസഹസ്രങ്ങളുടെ ഹരമായി മാറുന്നതും. ചേച്ചി ശ്രീദേവിയെ പോലെ സിനിമ സ്വപ്നം കണ്ടുനടന്ന യുവതിയാണ് ശ്രീലതയും (തുടർന്ന് വായിക്കുക)
advertisement
3/6
തന്റെ കരിയറിൽ 300ലധികം സിനിമകളിൽ അഭിനയിച്ച താരമാണ് ശ്രീദേവി. അതിൽ ബഹുഭൂരിപക്ഷവും സൂപ്പർഹിറ്റുകൾ. എന്നിട്ടും അനുജത്തി ശ്രീലത എവിടെപ്പോയി എന്ന ചോദ്യമുണ്ട്. അതിനുള്ള മറുപടി ഇപ്പോൾ വാർത്താ ഗോസിപ് കോളങ്ങളിൽ ചർച്ചയായി മാറുകയാണ്. ശ്രീദേവി സിനിമയിലെത്തിയ നാളുകളിൽ നിഴൽപോലെ കൂടെ നടന്ന പെൺകുട്ടിയാണ് ശ്രീലത. അവർ തമ്മിലെ അടുപ്പം അത്രയേറെയുണ്ടായിരുന്നു. പിൽക്കാലത്ത് പക്ഷേ ആ സഹോദരങ്ങളെ അങ്ങനെ കാണാൻ കഴിഞ്ഞിരുന്നില്ല
advertisement
4/6
ചലച്ചിത്ര സെറ്റുകളിൽ ശ്രീദേവിയുടെ ഒപ്പം ശ്രീലതയും പോകുമായിരുന്നു. 1972 - 1993 കാലങ്ങളിൽ ശ്രീദേവിയെയും ശ്രീലതയെയും സെറ്റുകളിൽ ഒന്നിച്ച് കാണാമായിരുന്നു. നടിയാവണം എന്ന് ശ്രീലത ആഗ്രഹിച്ചുവെങ്കിലും, അവർ ശ്രീദേവിയുടെ മാനേജർ ആയി മാറി. അമ്മ രാജേശ്വരിയായിരുന്നു ശ്രീദേവിയുടെ ഒപ്പം അക്കാലങ്ങളിൽ കൂടെപ്പോയിരുന്ന മറ്റൊരാൾ. ശ്രീലതയെ പിന്നീട് തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രവർത്തകനായ സഞ്ജയ് രാമസാമി വിവാഹം ചെയ്‌തു. ശ്രീദേവിയുടെ പിതാവും രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണം നടത്തിയിരുന്നു. അമ്മ രാജേശ്വരി 1996ൽ സർജറിയെ തുടർന്ന് മരിച്ചു
advertisement
5/6
ശ്രീദേവിയുടെ അമ്മ 1995ൽ ന്യൂയോർക്കിൽ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നാലവിടുത്തെ ന്യൂറോസർജൻ തലയുടെ തെറ്റായ ഭാഗത്ത് സർജറി നടത്തി അവർക്ക് കാഴ്ചയ്ക്കും ഓർമ്മയ്ക്കും പ്രശ്നങ്ങൾ ഉണ്ടായി എന്നാരോപിച്ച് ശ്രീദേവി കേസ് നൽകിയ വിഷയം അക്കാലത്തെ ചൂടേറിയ ചർച്ചയ്ക്ക് പാത്രമായിരുന്നു. ഇത് അമേരിക്കൻ മാധ്യമങ്ങളും വിപുലമായി റിപ്പോർട്ട് ചെയ്തിരുന്നു. അമ്മയുടെ മരണം ഇതേത്തുടർന്നുള്ള പ്രശ്നങ്ങളാൽ ആയിരുന്നു എന്ന വാദിച്ച ശ്രീദേവിക്ക് കോടികളുടെ തുക നഷ്‌ടപരിഹാരമായി ലഭിക്കുകയുണ്ടായി
advertisement
6/6
ആശുപത്രിക്കെതിരെ ശ്രീദേവി ഫയൽ ചെയ്ത പരാതിയിന്മേൽ അവർക്ക് 7.2 കോടി രൂപ നഷ്‌ടപരിഹാര തുക ലഭിച്ചു. മാധ്യമറിപ്പോർട്ടുകൾ പ്രകാരം, ആ തുക മുഴുവനും അനുജത്തിക്ക് നൽകാതെ ശ്രീദേവി എടുത്തു എന്നാരോപണം നിലനിൽക്കുന്നു. ഇതോടെ ചേച്ചിയും അനുജത്തിയും തമ്മിലെ ബന്ധം വഷളായി. തന്റെ പങ്കായ തുക വേണമെന്ന് ആരോപിച്ച് ശ്രീലത ശ്രീദേവിക്കെതിരെ കേസ് കൊടുത്തു. കേസ് ജയിച്ച ശ്രീലതയ്ക്ക് രണ്ടു കോടി രൂപ ലഭിച്ചു. ഈ സംഭവത്തോടെ പിരിഞ്ഞ സഹോദരിമാരെ, ശ്രീദേവിയുടെ മരണത്തിനു പോലും ചേർത്തുവയ്ക്കാൻ കഴിഞ്ഞില്ല. മഞ്ഞുരുകാൻ ബോണി കപൂർ ഇടപെട്ടുവെങ്കിലും, ഫലം കണ്ടില്ല. ശ്രീദേവിയുടെ മരണശേഷം നടന്ന പ്രാർത്ഥനാ സമ്മേളനത്തിലും ശ്രീലതയുടെ അസാന്നിധ്യം പ്രകടമായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
നടി ശ്രീദേവിയുടെ ശത്രുവായി മാറിയ അനുജത്തി ശ്രീലത; അമ്മയുടെ മരണശേഷം സഹോദരിമാർക്കിടയിൽ സംഭവിച്ചത്