കോൺഗ്രസ് വിട്ട് ഒരു വർഷം; ശിവസേനയിലേക്ക് ചേക്കാറാനൊരുങ്ങി ഊർമ്മിള മദോന്ദ്കർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു ഊർമ്മിള കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം ചെയ്തത്. തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
advertisement
1/4

മുംബൈ: കോൺഗ്രസ് വിട്ട് ഒരുവർഷത്തിന് ശേഷം ശിവസേനയിലേക്ക് ചേരാനൊരുങ്ങി ബോളിവുഡ് താരം കൂടിയായ ഊർമ്മിള മദോന്ദ്കർ. അടുത്ത ദിവസം നടക്കുന്ന ചടങ്ങിൽ ഇവർ ശിവസേന അംഗത്വം സ്വീകരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
advertisement
2/4
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു ഊർമ്മിള കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം ചെയ്തത്. തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
advertisement
3/4
തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇവർ പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. കോൺഗ്രസ് വിട്ട് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് ഊർമ്മിള ശിവസേനയിൽ ചേക്കേറാനൊരുങ്ങുന്നത്.
advertisement
4/4
ഗവർണർ ക്വാട്ട വഴി നിയമസഭയിലേക്ക് ശിവസേന നാമനിർദേശം ചെയ്തവരുടെ പട്ടികയിൽ 46കാരിയായ ഊർമ്മിളയും ഉണ്ടെന്നാണ് റിപ്പോർട്ട്. മഹാവികാസ് സഖ്യത്തിന്‍റെ ഭാഗമായി ഗവർണർ ബി.എസ്. കോശ്യാരിക്ക് സമർപ്പിച്ച പട്ടികയിൽ ഊർമ്മിളയടക്കം പന്ത്രണ്ട് പേരാണ് ഉള്ളത്. ഈ പട്ടികയിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/India/
കോൺഗ്രസ് വിട്ട് ഒരു വർഷം; ശിവസേനയിലേക്ക് ചേക്കാറാനൊരുങ്ങി ഊർമ്മിള മദോന്ദ്കർ