TRENDING:

വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപാനം; വീഡിയോ വൈറലായതിനു പിന്നാലെ അധ്യാപകന് സസ്‌പെന്‍ഷന്‍

Last Updated:
വീഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ ശിക്ഷാരീതികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
advertisement
1/5
വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപാനം; വീഡിയോ വൈറലായതിനു പിന്നാലെ അധ്യാപകന് സസ്‌പെന്‍ഷന്‍
ഹൈദരാബാദ്: വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് മദ്യപിക്കുകയും വസ്ത്രം അഴിപ്പിച്ച് വിദ്യാര്‍ഥികളെ ശിക്ഷിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല്‍ പരിഷത്ത് സ്‌കൂളിലെ അധ്യാപകന്‍ കെ. കോടേശ്വര റാവുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകന്‍ മദ്യപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
advertisement
2/5
പരാതികൾ നൽകിയിട്ടും ഫലമില്ലായതിനെ തുടർന്ന് തുടർന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിലൊരാള്‍ സ്‌കൂളിലെത്തി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. സ്റ്റാഫ് റൂമിലിരുന്ന് കോടേശ്വരറാവു ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യപിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മദ്യപാനം ചോദ്യം ചെയ്ത രക്ഷിതാവായ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ചെയ്തു.
advertisement
3/5
വീഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ ശിക്ഷാരീതികളെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്ലാസ്മുറിയിലെ ശിക്ഷയുടെ ഭാഗമായി വസ്ത്രം അഴിപ്പിച്ച് നിര്‍ത്തുമെന്നായിരുന്നു വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഇതും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നു.
advertisement
4/5
പതിവായി മദ്യപിച്ചാണ് കോടേശ്വര റാവു ക്ലാസില്‍ വരാറുള്ളതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്‌കൂളിലെ ശൗചാലയത്തിലും സ്റ്റാഫ് റൂമിലെ അലമാരയിലുമാണ് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അശ്ലീലച്ചുവയില്‍ പെരുമാറുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
advertisement
5/5
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്നാണ് അധികൃതര്‍ ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ കോടേശ്വര റാവുവിന് മെമ്മോ നല്‍കിയതായും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റവന്യൂ ഓഫീസര്‍ അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപാനം; വീഡിയോ വൈറലായതിനു പിന്നാലെ അധ്യാപകന് സസ്‌പെന്‍ഷന്‍
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories