TRENDING:

Ayodhya Ram Mandir bhumi pujan| രാമനാമം മുഴങ്ങുന്ന അയോധ്യ; ഭൂമിപൂജയ്ക്കൊരുങ്ങുന്നതിന്റെ ചിത്രങ്ങൾ

Last Updated:
ഭൂമിപൂജയ്ക്കായി പ്രധാനമന്ത്രി അയോധ്യയിലേക്ക് തിരിച്ചു
advertisement
1/10
രാമനാമം മുഴങ്ങുന്ന അയോധ്യ; ഭൂമിപൂജയ്ക്കൊരുങ്ങുന്നതിന്റെ ചിത്രങ്ങൾ
നീണ്ട കാത്തിരിപ്പിനും നീണ്ടകാലത്തെ നിയമയുദ്ധത്തിനുമൊടുവിൽ അയോധ്യയിൽ ഇന്ന് രാമക്ഷേത്രനിർമാണത്തിന് തുടക്കമാകും.
advertisement
2/10
രാമനാമ ജപമുഖരിതമായ അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിർമാണത്തിന് ഔപചാരിക തുടക്കംകുറിക്കും.
advertisement
3/10
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടർന്നുള്ള ശിലാസ്ഥാപനകർമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ശിലാസ്ഥാപന കർമവും പ്രധാനമന്ത്രി നിർവഹിക്കും.
advertisement
4/10
പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് പുറപ്പെട്ടു. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്.
advertisement
5/10
അയോധ്യയിലെ വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കിയിരിക്കുകയാണ്.
advertisement
6/10
അയോധ്യയിലെ എല്ലാവീടുകളിലും ബുധനാഴ്ച ദീപപ്രഭയൊരുക്കും. സരയൂ നദിക്കരയാണ് ആഘോഷങ്ങളുടെ പ്രധാനകേന്ദ്രം.
advertisement
7/10
സരയൂ തീരത്ത് ചൊവ്വാഴ്ച വൈകിട്ടുനടന്ന ആരതിയിൽ നാട്ടുകാരെ മാത്രമാണ് പങ്കെടുപ്പിച്ചത്.
advertisement
8/10
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിക്കുക.
advertisement
9/10
ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കേ മോദിക്കൊപ്പം വേദിയിൽ ഇരിപ്പിടമുണ്ടാകൂ.
advertisement
10/10
കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.
മലയാളം വാർത്തകൾ/Photogallery/India/
Ayodhya Ram Mandir bhumi pujan| രാമനാമം മുഴങ്ങുന്ന അയോധ്യ; ഭൂമിപൂജയ്ക്കൊരുങ്ങുന്നതിന്റെ ചിത്രങ്ങൾ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories