TRENDING:

'സ്വാഭിമാനമുള്ള ഹിന്ദു എന്ന നിലയില്‍ ഇന്ത്യയുമായി എനിക്കെപ്പോഴും ബന്ധമുണ്ടായിരിക്കും'; യുകെ പ്രധാനമന്ത്രി ഋഷി സുനക്

Last Updated:
ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പമാണ് അദ്ദേഹം ഡല്‍ഹിയിലെ അക്ഷര്‍ത്ഥാം സ്വാമി നാരായണ്‍ ക്ഷേത്രത്തിലെത്തിയത്.
advertisement
1/11
'സ്വാഭിമാനമുള്ള ഹിന്ദു എന്ന നിലയില്‍  ഇന്ത്യയുമായി എനിക്കെപ്പോഴും ബന്ധമുണ്ടായിരിക്കും'; UK പ്രധാനമന്ത്രി ഋഷി സുനക്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രശസ്മായ അക്ഷര്‍ത്ഥാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പമാണ് അദ്ദേഹം ഡല്‍ഹിയിലെ അക്ഷര്‍ത്ഥാം സ്വാമി നാരായണ്‍ ക്ഷേത്രത്തിലെത്തിയത്.
advertisement
2/11
ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി രണ്ട് ദിവസത്തേക്കാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ഇന്ത്യയില്‍ വേരുകളുള്ള ഋഷി സുനക് ബ്രീട്ടിഷ് പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ ഇന്ത്യ സന്ദര്‍ശനം ആയിരുന്നു ഇത്.
advertisement
3/11
വെളുത്ത നിറത്തിലുള്ള ഷര്‍ട്ടും നീല പാന്‍റും ധാരിച്ചാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഭാര്യ അക്ഷത മൂര്‍ത്തിയാകട്ടെ ഒരു കുര്‍ത്തയും പാലാസോയുമാണ് ധരിച്ചിരുന്നത്. ക്ഷേത്രത്തിലെത്തിയ ഋഷി സുനകിനെയും ഭാര്യയെയും പുരോഹിതന്മാര്‍ ചേര്‍ന്ന് സ്വീകരിച്ചു
advertisement
4/11
ഇരുവരും ചേര്‍ന്ന് ആരതിയും അഭിഷേകവും അടക്കമുള്ള പൂജ കര്‍മ്മങ്ങളും നിര്‍വഹിച്ചു. ക്ഷേത്രത്തിലെ പൂജാരിമാർ  ഋഷി സുനകിനയെും പത്നിയെയും  100 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്ര സമുച്ചയം ചുറ്റിനടന്ന് കാണിച്ചു.
advertisement
5/11
ക്ഷേത്ര ദര്‍ശനത്തിന് ശേഷം തന്‍റെ ഇന്ത്യന്‍ വേരുകളെ കുറിച്ച് അഭിമാനിക്കുന്ന ആളാണ് താനെന്ന് അദ്ദേഹം എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു
advertisement
6/11
എന്റെ ഇന്ത്യൻ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധത്തിലും ഞാൻ വളരെയധികം അഭിമാനിക്കുന്നു ... 
advertisement
7/11
സ്വാഭിമാനമുള്ള ഒരു ഹിന്ദു എന്ന നിലയിൽ എനിക്ക് ഇന്ത്യയുമായും ഇന്ത്യയിലെ ജനങ്ങളുമായും എപ്പോഴും ഒരു ബന്ധം ഉണ്ടായിരിക്കും- അദ്ദേഹം കുറിച്ചു
advertisement
8/11
കൺസർവേറ്റീവ് പാർട്ടിയുടെ 43-കാരനായ നേതാവ് 2015-ലാണ് ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്.  
advertisement
9/11
2020 ഫെബ്രുവരിയിൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അദ്ദേഹത്തെ ധനമന്ത്രിയുടെ ചുമതല നല്‍കി
advertisement
10/11
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബ്രീട്ടിഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യഇന്ത്യന്‍ വംശജന്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്
advertisement
11/11
ഋഷി സുനകും ഭാര്യ അക്ഷതാ മൂര്‍ത്തിയും ക്ഷേത്രദര്‍ശനത്തിനിടെ
മലയാളം വാർത്തകൾ/Photogallery/India/
'സ്വാഭിമാനമുള്ള ഹിന്ദു എന്ന നിലയില്‍ ഇന്ത്യയുമായി എനിക്കെപ്പോഴും ബന്ധമുണ്ടായിരിക്കും'; യുകെ പ്രധാനമന്ത്രി ഋഷി സുനക്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories