'മൃതദേഹങ്ങളിൽ ചവിട്ടിയാണ് ബസിന് പുറത്തിറങ്ങാൻ ശ്രമിച്ചത്': അപകട സമയത്തെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍
Last Updated:
അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്
advertisement
1/7

ആഗ്രയിലെ യമുന എക്സ്പ്രസ് വേയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിലെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍
advertisement
2/7
കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് യമുനാ എക്സ്പ്രസ് വേയിൽ ആഗ്രയ്ക്ക് സമീപം ബസ് കനാലിലേക്ക് മറിഞ്ഞത്. 30 പേരാണ് അപകടത്തിൽ മരിച്ചത്.
advertisement
3/7
53 യാത്രക്കാരണ് ബസിലുണ്ടായിരുന്നത്. ഡിവൈഡറിൽ ഇടിച്ചാണ് നാൽപത് അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. അമിത വേഗതയിലായിരുന്ന ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
advertisement
4/7
അമിത വേഗത തന്നെയാണ് അപകടത്തിനിടയാക്കിയതെന്നാണ് രക്ഷപെട്ട യാത്രക്കാരും പറയുന്നത്. അപകടത്തിൽ മരിച്ച 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്
advertisement
5/7
യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. രണ്ട് തവണ കരണം മറിഞ്ഞാണ് ബസ് താഴേക്ക് പതിച്ചതെന്ന് രക്ഷപെട്ടവർ പറയുന്നു
advertisement
6/7
ആദ്യ നിമിഷങ്ങളിൽ ആളുകളുടെ നിലവിളിയും ബഹളവും കേട്ടിരുന്നു. പിന്നീട് എല്ലാം നിശബ്ദമായി.
advertisement
7/7
മരിച്ചു കിടന്ന ആളുകളുടെ ശരീരങ്ങളിൽ ചവിട്ടിയാണ് പലരും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയതെന്നും പറയുന്നു.
മലയാളം വാർത്തകൾ/Photogallery/India/
'മൃതദേഹങ്ങളിൽ ചവിട്ടിയാണ് ബസിന് പുറത്തിറങ്ങാൻ ശ്രമിച്ചത്': അപകട സമയത്തെ ഭീകരത വിവരിച്ച് രക്ഷപെട്ട യാത്രക്കാര്‍