പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്? ചർച്ച സജീവമാക്കി കോൺഗ്രസ് നേതൃത്വം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇ.ആർ രാഗേഷ്
advertisement
1/7

പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. പ്രിയങ്ക പാർലമെന്ററി രംഗത്തേക്ക് കടന്നു വരണമെന്ന് കോൺഗ്രസ് പ്രവർത്തകരുടെ ഏറെ നാളായുള്ള ആവശ്യമാണ്.
advertisement
2/7
ലോക്സഭാ തെരഞ്ഞെടുപ്പ് കത്ത് വരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം വരെയുണ്ടായി.
advertisement
3/7
അജയ് റായൽ സ്ഥാനാർഥി ആയതോടെയാണ് ആഭ്യൂഹത്തിനു വിരാമമായത്. അപ്പോഴും പ്രിയങ്ക പാർലമെന്ററി രംഗത്തേക്ക് കടന്നു വരണമെന്ന ആവശ്യം ശക്തമായിതുടർന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാനുള്ള ചർച്ചകൾ സജീവമായെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
advertisement
4/7
ഛത്തിസ്ഗഡിൽ നിന്നോ മധ്യപ്രദേശിൽ നിന്നോ രാജ്യസഭയിലേക്ക് അയക്കാനാണ് നീക്കം. കോൺഗ്രസിന് മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ള ഛത്തിസ്ഗഡിൽ ഏപ്രിലിൽ രണ്ടു സീറ്റുകൾ ഒഴിയും. മധ്യപ്രദേശിൽ മൂന്നും. ഇരു സംസ്ഥാനങ്ങളിൽ നിന്നും രണ്ടുവീതം പേരെ ഉപരിസഭയിൽ എത്തിക്കാൻ കോൺഗ്രസിന് സാധിക്കും.
advertisement
5/7
പ്രിയങ്കയുടെ സാന്നിധ്യം എൻഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പാർട്ടിക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് കണക്കുകൂട്ടൽ. രാജ്യസഭാ പ്രവേശനം തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും നേതൃത്വം വിലയിരുത്തുന്നു.
advertisement
6/7
നിലവിൽ കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ പ്രിയങ്ക സംസ്ഥാനത്തെ വിവിധ വിഷയങ്ങളിൽ ഇടപെട്ട് സജീവമായി രംഗത്തുണ്ട്.
advertisement
7/7
പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവരുടെ വീടുകൾ സന്ദർശിച്ചും പാർട്ടിയെ സജ്‌ജമാക്കാനുള്ള ശ്രമത്തിലാണ് അവർ.
മലയാളം വാർത്തകൾ/Photogallery/India/
പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്? ചർച്ച സജീവമാക്കി കോൺഗ്രസ് നേതൃത്വം