Covid 19 | സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
- Published by:Jayashankar Av
- news18-malayalam
Last Updated:
ദീര്‍ഘകാല വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ട് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യയുടെ സമ്പദ്ഘടനക്ക് സഹായകരമായി.
advertisement
1/6

കോവിഡ് മഹാമാരിയിലൂടെ പ്രതിസന്ധിയിലായ സമ്പദ് ഘടനയുടെ തിരിച്ചുവരില്‍ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേന്ദ്ര സര്‍ക്കാറിന്റെ ഉചിതമായ നയനിലപാടുകളും വൈവിധ്യപൂര്‍ണമായ നൈപുണ്യവികസനവുമാണ് ഇതിന് സഹയകരമായതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
2/6
ആത്മനര്‍ഭര്‍ ഭാരതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പൊതു സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) വിവിധ മേഖലകളിലെ പ്രഗല്‍ഭരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.
advertisement
3/6
മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സ്വയം പര്യാപ്തതയിലൂന്നിയ വാക്‌സിന്‍ ഉല്‍പാദനം, ആരോഗ്യ രംഗത്തെ പശ്ചാത്തലസൗകര്യ വികസനം തുടങ്ങിയവക്ക് പ്രാധാന്യം നല്‍കിയുള്ള നയരൂപീകരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മഹാമാരിക്കാലത്ത് കൈക്കൊണ്ടത്.
advertisement
4/6
സമൂഹത്തിലെ താഴേത്തട്ടിലുള്ള ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് ഭക്ഷണം, പണം എന്നിവയുടെ വിതരണത്തിന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി. സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാമ്പത്തിക പുനരുജ്ജീവന പാക്കേജില്‍ ഉള്‍പ്പെട്ട പല ഘടകങ്ങളും ഈ ലക്ഷ്യത്തോടെയായിരുന്നു. പേരുകേട്ട പല അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായിരുന്നു ഇതെന്ന് മന്ത്രി പറഞ്ഞു.
advertisement
5/6
ദീര്‍ഘകാല വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ട് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യയുടെ സമ്പദ്ഘടനക്ക് സഹായകരമായി. ആത്മനിര്‍ഭര്‍ ഭാരത് ആശയത്തിന് കീഴില്‍ വാക്സിന്‍, സമ്പദ് ഘടന എന്നിവയ്ക്കൊപ്പം രാജ്യസുരക്ഷയിലും ജനാധ്യിപത്യം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധയൂന്നാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
advertisement
6/6
വ്യവസായികള്‍, സംരംഭകര്‍, ഐടി വിദഗ്ധര്‍, വിവിധ സ്ഥാപന മേധാവികള്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവരുമായി അദ്ദേഹം ആശയങ്ങള്‍ പങ്കുവെച്ചു. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, എ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
Covid 19 | സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍