TRENDING:

കശ്മീരിൽ മഞ്ഞുവീഴ്ച തുടങ്ങി; ശ്രീനഗർ- ലേ പാത അടച്ചു; മഞ്ഞിൽ കുളിച്ച് സോനമാർഗും

Last Updated:
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് റോഡ് താൽക്കാലികമായി അടച്ചതെന്ന് അധികൃതർ അറിയിച്ചു.
advertisement
1/6
കശ്മീരിൽ മഞ്ഞുവീഴ്ച തുടങ്ങി; ശ്രീനഗർ- ലേ പാത അടച്ചു; മഞ്ഞിൽ കുളിച്ച് സോനമാർഗും
ശ്രീനഗർ: ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച തുടങ്ങി.  ശ്രീനഗർ- ലഡാക്ക് പാത  മഞ്ഞുവീഴ്ച ശക്തമായതോടെ അടച്ചു. ഇവിടങ്ങളിൽ നല്ല മഴ ലഭിക്കുന്നതായും റിപ്പോർട്ടുണ്ട്.
advertisement
2/6
ജമ്മു കശ്മീരിൽ ഗുൽമാർഗ്, ബാരാമുള്ള ജില്ല, പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോനമാർഗ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ട്. കൂടാതെ ലഡാക്കിലെ സോജില ചുരുത്തിലും ദ്രാസിലും മഞ്ഞുവീഴ്ച ശക്തമായതായാണ് റിപ്പോർട്ടുകൾ.
advertisement
3/6
വടക്കൻ കശ്മീരിലെ ബന്ദിപൊര ജില്ലയിലെ ഗുരെസിലും മഞ്ഞുവീഴ്ചയുണ്ട്. ലഡാക്കിനെയും ജമ്മു കശ്മീരിനെയും സോജിലാചുരത്തെയും ബന്ധിപ്പിക്കുന്ന റോഡാണ് അടച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് റോഡ് താൽക്കാലികമായി അടച്ചതെന്ന് അധികൃതർ അറിയിച്ചു.
advertisement
4/6
അതേസമയം, കശ്മീര്‍ താഴ്വരയിൽ വ്യാപകമായി മഴ ലഭിച്ചു. ഇതോടെ  കനത്ത ചൂടിന് ശമനമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
5/6
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
advertisement
6/6
തിങ്കളാഴ്ചയോടെ മഴ കുറയുമെന്നും കാലാവസ്ഥ സാധാരണനിലയിലേക്ക് മടങ്ങിവരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
കശ്മീരിൽ മഞ്ഞുവീഴ്ച തുടങ്ങി; ശ്രീനഗർ- ലേ പാത അടച്ചു; മഞ്ഞിൽ കുളിച്ച് സോനമാർഗും
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories