TRENDING:

അപകടത്തില്‍പെട്ടവരെ സഹായിക്കാൻ ഇനി മടിച്ചുനിൽക്കേണ്ട; നിയമസംരക്ഷണം ഉറപ്പാക്കി സർക്കാർ

Last Updated:
അപകടത്തില്‍പെട്ടവരെ സഹായിക്കുന്നവരെ സംരക്ഷിക്കാനായുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം പ്രസിദ്ധീകരിച്ചു
advertisement
1/5
അപകടത്തില്‍പെട്ടവരെ സഹായിക്കാൻ ഇനി മടിച്ചുനിൽക്കേണ്ട; നിയമസംരക്ഷണം ഉറപ്പാക്കി സർക്കാർ
ന്യൂഡൽഹി: റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ജാതി- മത- ദേശ- ലിംഗഭേദമില്ലാതെ പരിഗണനയും സുരക്ഷയും നല്‍കുന്നതാണ് നിയമം.
advertisement
2/5
അപകടത്തിൽപ്പെട്ടവരെ സഹായിക്കാനെത്തുന്നവരുടെ പേരടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും ഒരു പൊലീസുദ്യോഗസ്ഥനും ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമത്തിൽ പറയുന്നു.
advertisement
3/5
ഇതുമായി ബന്ധപ്പെട്ട് നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ വെബ്സൈറ്റിലോ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
advertisement
4/5
അപകടത്തില്‍ പെടുന്നയാള്‍ക്കുണ്ടാകുന്ന പരിക്കോ മരണമോ, അവരെ ഏതെങ്കിലും തരത്തില്‍, രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കുന്ന ആള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമാകുകയില്ലെന്ന് 2019 ലെ മോട്ടോര്‍ വാഹന നിയമം ( ഭേദഗതി) വ്യക്തമാക്കുന്നുണ്ട്.
advertisement
5/5
നിയമത്തിന്റെ നൂലാമലകൾ ഭയന്ന് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കിടക്കുന്നവരെ സഹായിക്കാൻ പലരും മടിച്ചുനിൽക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇതു പരിഹരിക്കുന്നതിനാണ് നിയമഭേദഗതി 2019ൽ കൊണ്ടുവന്നത്. ഇതു സംബന്ധിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
മലയാളം വാർത്തകൾ/Photogallery/India/
അപകടത്തില്‍പെട്ടവരെ സഹായിക്കാൻ ഇനി മടിച്ചുനിൽക്കേണ്ട; നിയമസംരക്ഷണം ഉറപ്പാക്കി സർക്കാർ
Open in App
Home
Video
Impact Shorts
Web Stories