TRENDING:

കുല്‍വിന്ദര്‍ കൗര്‍: കങ്കണ റണൗത്തിനെ പരസ്യമായി തല്ലിയ സിഐഎസ്എഫ് സുരക്ഷാ ജീവനക്കാരി

Last Updated:
ചണ്ഡീഗഢ് എയര്‍പോര്‍ട്ടിലെ സിഎഐഎസ്എഫ് കോണ്‍സ്റ്റബിളായ കുല്‍വിന്ദര്‍ കൗറാണ് കങ്കണയെ പരസ്യമായി തല്ലിയത്
advertisement
1/5
കുല്‍വിന്ദര്‍ കൗര്‍: കങ്കണ റണൗത്തിനെ പരസ്യമായി തല്ലിയ സിഐഎസ്എഫ് സുരക്ഷാ ജീവനക്കാരി
ബോളിവുഡ് നടിയും ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള നിയുക്ത ബിജെപി എംപിയുമായ കങ്കണ റണൗത്തിനെ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു വനിതാ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചണ്ഡീഗഢ് എയര്‍പോര്‍ട്ടിലെ സിഎഐഎസ്എഫ് കോണ്‍സ്റ്റബിളായ കുല്‍വിന്ദര്‍ കൗറാണ് കങ്കണയെ പരസ്യമായി തല്ലിയത്.
advertisement
2/5
കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത പഞ്ചാബിലെ സ്ത്രീകളെപ്പറ്റി കങ്കണ മുമ്പ് നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് കുല്‍വിന്ദറിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്റെ അമ്മയും കര്‍ഷക സമരത്തില്‍ പങ്കെടുത്തയാളാണെന്ന് കുല്‍വിന്ദര്‍ പറഞ്ഞിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ കുല്‍വിന്ദറെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
advertisement
3/5
പഞ്ചാബിലെ സുല്‍ത്താന്‍പൂര്‍ ലോഥി സ്വദേശിയാണ് കുല്‍വിന്ദര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവും സിഐഎസ്എഫ് ഉദ്യേഗസ്ഥനാണ്. കുല്‍വിന്ദറിന്റെ സഹോദരനായ ഷേര്‍ സിംഗ് ഒരു കര്‍ഷക നേതാവാണ്. കൂടാതെ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
advertisement
4/5
സംഭവത്തിന് പിന്നാലെ കുല്‍വിന്ദറിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിഷയം അന്വേഷിക്കാന്‍ സിഐഎസ്എഫ് പ്രത്യേകം സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധന കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു സിഐഎഎസ്എഫ് ഉദ്യോഗസ്ഥ തനിക്ക് നേരെ വന്ന് മുഖത്തടിച്ചതെന്ന് കങ്കണ റണൗട്ട് പറഞ്ഞു.
advertisement
5/5
തന്നെപ്പറ്റി അസഭ്യം പറയുകയും ചെയ്തുവെന്നും കങ്കണ പറഞ്ഞു. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ താന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നവെന്നാണ് ആ ഉദ്യോഗസ്ഥ മറുപടി നല്‍കിയതെന്നും കങ്കണ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/India/
കുല്‍വിന്ദര്‍ കൗര്‍: കങ്കണ റണൗത്തിനെ പരസ്യമായി തല്ലിയ സിഐഎസ്എഫ് സുരക്ഷാ ജീവനക്കാരി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories