നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
വീട്ടിൽ അതിക്രമിച്ചു കയറിയതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
advertisement
1/6

ചെന്നൈ: തെന്നിന്ത്യൻ നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ. പാണ്ഡ്യൻ എന്ന 28കാരാനാണ് അറസ്റ്റിലായത്.
advertisement
2/6
ഗൗതമിയും മകളും താമസിക്കുന്ന ചെന്നൈ കോട്ടൈവക്കത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.
advertisement
3/6
വീട്ടിന്‍റെ പരിസരത്ത് ആരോ നുഴഞ്ഞു കയറുന്നത് ഇവിടെ ജോലി ചെയ്യുന്ന സതീഷ് എന്നൊരാളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവ് കുടുങ്ങിയത്.
advertisement
4/6
ആരോ ഉള്ളിൽ കയറിയിട്ടുണ്ടെന്ന വിവരം സതീഷ് മറ്റുള്ളവരെയും അറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് പാണ്ഡ്യനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
advertisement
5/6
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സഹോദരൻ താരത്തിന്‍റെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. ഇയാളെ കാണുന്നതിനായാണ് പാണ്ഡ്യന്‍ ഇവിടെയെത്തിയതെന്നാണ് പൊലീസ് അറിയിച്ചത്.
advertisement
6/6
വീട്ടിൽ അതിക്രമിച്ചു കയറിയതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചുവെന്നും പൊലീസ് വ്യക്തമാക്കി.