കനത്ത മഴ: മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്ന് 2 മരണം; 22 പേരെ കാണാനില്ല
Last Updated:
മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
advertisement
1/7

കനത്ത മഴയിൽ അണക്കെട്ട് തകർന്ന് രണ്ട് മരണം. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തിവാരി അണക്കെട്ടാണ് തകർന്നത്. 22 പേരെ കാണാതായിട്ടുണ്ട്.
advertisement
2/7
അണക്കെട്ട് തകർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഡാമിന് സമീപത്തെ പന്ത്രണ്ടോളം വീടുകൾ ഒലിച്ചു പോയി.
advertisement
3/7
സമീപത്തെ ഏഴോളം ഗ്രാമങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
advertisement
4/7
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഹരാഷ്ട്രയിൽ കനത്ത പേമാരിയാണ്. മുംബൈ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിന് നടുവിലാണ്.
advertisement
5/7
പ്രളയഭീതിയിൽ നാടും നഗരവും കഴിയുമ്പോഴാണ് ഭീതി ഉയർത്തി അണക്കെട്ട് തകർന്ന വാർത്ത എത്തുന്നത്.
advertisement
6/7
നേരത്തെ പുനെയിൽ ജനവാസ മേഖലയിൽ മതില്‍ തകർന്ന് കുട്ടികളടക്കം ഇരുപത്തിയൊന്ന് പേർ മരിച്ചിരുന്നു. ഈ പേമാരികാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.
advertisement
7/7
മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/India/
കനത്ത മഴ: മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്ന് 2 മരണം; 22 പേരെ കാണാനില്ല