സൂര്യകിരണ്‍ വിമാന അപകടം: ഒരു മരണം; രണ്ടു പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു
Last Updated:
എയ്റോ ഇന്ത്യ 2019 ഷോയുടെ ഭാഗമായുള്ള അഭ്യാസപ്രകടനത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ ചെവ്വഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്.
advertisement
1/8

ബംഗലുരൂ: പരിശീലനത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. മറ്റ് രണ്ട് പൈലറ്റുമാര്‍ പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
advertisement
2/8
എയ്റോ ഇന്ത്യ 2019 ഷോയുടെ ഭാഗമായുള്ള അഭ്യാസപ്രകടനത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ ചെവ്വഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്.
advertisement
3/8
വ്യോമാഭ്യാസത്തിനിടെ സേനയുടെ എയറോബാറ്റിക്സ് വിഭാഗത്തിലുള്ള രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു.
advertisement
4/8
മൂന്നു പൈലറ്റുമാരാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ മരിക്കുകയും മറ്റു രണ്ടുപേര്‍ പരുക്കുകളോ രക്ഷപ്പെടുകയും ചെയ്‌തെന്ന് അഗ്നിശമന സേനാ വിഭാഗം ഡി.ജി.പി എം.എന്‍ റെഡ്ഡി അറിയിച്ചു.
advertisement
5/8
വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നതിനിടെ പ്രദേശവാസിക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തെ കുറിച്ച് താന്‍ അറിഞ്ഞിരുന്നതായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. അതേസമയം അപകടത്തെ കുറിച്ച് കൂടുതല്‍ പ്രതികരണത്തിന് അവര്‍ തയാറായില്ല.
advertisement
6/8
യെലാഹാന്‍ക വിമാനത്താവളത്തിനു സമീപത്തെ നിറ്റി മീനാക്ഷി എഞ്ചിനീയറിംഗ് കോളജ് പരിസരത്താണ് അപകടമുണ്ടായത്.
advertisement
7/8
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഐ.എസ്.ആര്‍ഒയ്ക്കു സമീപം പതിച്ചതായി പൊലീസ് അറിയിച്ചു.
advertisement
8/8
യെല്‍ഹാങ്കാ സൈനിക വിമാനത്തിവളത്തിനു സമീപത്തു നിന്നും പുക ഉയരുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നായാണ് ഒരാൾ മരിച്ചെന്ന വാർത്ത പുറത്തുവന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസപ്രകടത്തിലെ മുഖ്യആകര്‍ഷണമാണ് സൂര്യകിരണ്‍. ഈ മാസം 20 മുതല്‍ 24 വരെയാണ് വ്യോമസേനയുടെ അഭ്യാസപ്രകടനം ബംഗലുരുവില്‍ നടക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/India/
സൂര്യകിരണ്‍ വിമാന അപകടം: ഒരു മരണം; രണ്ടു പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു