സ്‌കൂൾ കുട്ടികളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; വൈറലായി ചിത്രങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
കുഞ്ഞുങ്ങൾ പ്രധാനമന്ത്രിയുടെ കയ്യിൽ രക്ഷാബന്ധൻ കെട്ടുന്നതും ചിലർ സ്‌നേഹാദരമായി മുത്തം കൊടുക്കുന്നതും ചിത്രങ്ങളിൽ കാണാം
advertisement
1/13

കുട്ടികളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
advertisement
2/13
ഇപ്പോൾ കുട്ടികൾക്കൊപ്പം അദേഹം രക്ഷാബന്ധൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.
advertisement
3/13
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായത്.
advertisement
4/13
പ്രധാനമന്ത്രി ഡൽഹിയിലെ ഒരു സ്‌കൂളിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണിത്.
advertisement
5/13
കുഞ്ഞുങ്ങൾ പ്രധാനമന്ത്രിയുടെ കയ്യിൽ രക്ഷാബന്ധൻ കെട്ടുന്നതും ചിലർ പ്രധാനമന്ത്രിയ്‌ക്ക് രക്ഷാബന്ധനത്തിനോടൊപ്പം സ്‌നേഹാദരമായി മുത്തം കൊടുക്കുന്നതും ചിത്രങ്ങളിൽ കാണാം.
advertisement
6/13
ചന്ദ്രയാൻ -3 ദൗത്യത്തിന്റെ സമീപകാല വിജയത്തെക്കുറിച്ച് കുട്ടികൾ സംസാരിക്കുകയും വരാനിരിക്കുന്ന ആദിത്യ എൽ -1 ദൗത്യത്തെക്കുറിച്ചുള്ള ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.
advertisement
7/13
വിദ്യാർത്ഥികൾ കവിതകൾ ചൊല്ലുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
advertisement
8/13
നേരത്തെ പ്രധാനമന്ത്രി രക്ഷാബന്ധൻ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നിരുന്നു.
advertisement
9/13
സഹോദരി-സഹോദരന്മാർ തമ്മിലുള്ള അഭേദ്യമായ വിശ്വാസവും സ്നേഹവും ചൂണ്ടികാട്ടുന്ന ഈ മഹത്തായ ഉത്സവം നമ്മുടെ സംസ്‌കാരത്തിന്റെ പവിത്രമായ പ്രതിഫലനമാണെന്നും അത് ജനങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും വികാരങ്ങൾ ശക്തിപ്പെടുത്തട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
advertisement
10/13
വിദ്യാർത്ഥികളുമായി ഏറെ നേരം സംവദിച്ചതിനു ശേഷമാണ് പ്രധാനമന്ത്രി സ്‌കൂളിൽ നിന്നും മടങ്ങിയത്.
advertisement
11/13
രാജ്യത്തുടനീളം രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ്.
advertisement
12/13
സഹോദരീസഹോദരന്മാര്‍ ഒത്തുചേരുന്ന ചടങ്ങാണ് ഇതിന്റെ പ്രത്യേകത.
advertisement
13/13
ഈ ദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്റെ കൈകളില്‍ രാഖി കെട്ടി കൊടുക്കുന്നത് ദീര്‍ഘവും സമൃദ്ധവുമായ ജീവിതത്തിന് നല്ലതാണ് എന്നാണ് വിശ്വാസം.
മലയാളം വാർത്തകൾ/Photogallery/India/
സ്‌കൂൾ കുട്ടികളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; വൈറലായി ചിത്രങ്ങൾ