TRENDING:

Sadhu Keshav Sankalpdas| 'നാസയില്‍ നിന്ന് മോക്ഷത്തിലേക്ക് '; BAPS സന്യാസ ജീവിതത്തിലേക്കുള്ള പ്രദ്യുമന്‍ ഭഗത്തിന്റെ അസാധാരണയാത്ര

Last Updated:
ആത്മീയത, ഭക്തി എന്നിവയില്‍ സന്തോഷം കണ്ടെത്തിയ പ്രദ്യുമന്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഹിന്ദുസംഘടനയായ BAPS (ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത) ലൂടെ സന്യാസം സ്വീകരിച്ചിരിക്കുകയാണ്
advertisement
1/7
'നാസയില്‍ നിന്ന് മോക്ഷത്തിലേക്ക് '; BAPS സന്യാസ ജീവിതത്തിലേക്കുള്ള പ്രദ്യുമന്‍ ഭഗത്തിന്റെ അസാധാരണയാത്ര
അക്കാദമിക നേട്ടങ്ങളും ജോലിയിലെ അംഗീകാരങ്ങളുമാണ് പലപ്പോഴും ജീവിത വിജയമായി കണക്കാക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്നെല്ലാം വേറിട്ടവഴിയ തെരഞ്ഞെടുത്ത പ്രദ്യുമന്‍ ഭഗത്തിന്റെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
advertisement
2/7
ആത്മീയത, ഭക്തി എന്നിവയില്‍ സന്തോഷം കണ്ടെത്തിയ പ്രദ്യുമന്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഹിന്ദുസംഘടനയായ BAPS (ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത) ലൂടെ സന്യാസം സ്വീകരിച്ചിരിക്കുകയാണ്.
advertisement
3/7
ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡിലാണ് ഇദ്ദേഹം ജനിച്ചത്. അറ്റ്‌ലാന്റയിലാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇലക്ട്രിക്കല്‍ ആന്‍ഡ് റോബോട്ടിക്‌സ് എന്‍ജീനിയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം കുട്ടിക്കാലത്ത് തന്നെ അക്കാദമിക മേഖലകളില്‍ തന്റെ അസാധാരണ ബുദ്ധിവൈഭവം പ്രകടമാക്കിയിരുന്നു.
advertisement
4/7
പതിനഞ്ചാം വയസില്‍ ടെഡ്എക്‌സ് സ്പീക്കറായ അദ്ദേഹത്തിന്റെ പേരില്‍ രണ്ട് പേറ്റന്റുകളുമുണ്ട്. റോബോട്ടിക്‌സ് രംഗത്തെ അദ്ദേഹത്തിന്റെ വൈഭവം ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. ബോയിംഗ്, നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറി എന്നിവിടങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന് ജോലി അവസരവും ലഭിച്ചു.
advertisement
5/7
എന്നാല്‍ ഇതെല്ലാം വേണ്ടെന്നുവെച്ച പ്രദ്യുമന്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള യാത്ര ആരംഭിച്ചു. ആത്മീയത, സേവനം എന്നിവയാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സന്യാസത്തിലേക്ക് തിരിഞ്ഞു. എല്ലാ ലൗകിക ബന്ധങ്ങളും ഉപേക്ഷിച്ച അദ്ദേഹം ദീക്ഷ സ്വീകരിച്ച് സന്യാസിയായി മാറി. കേശവ് സങ്കല്‍പ്ദാസ് എന്ന പേരും സ്വീകരിച്ചു.
advertisement
6/7
പ്രൊഫഷണല്‍ രംഗത്തെ വിജയമല്ല ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്ന ആശയം തന്റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയാണ് ഇദ്ദേഹം.
advertisement
7/7
നേട്ടങ്ങളെ പലപ്പോഴും സമ്പത്തിനോട് ഉപമിക്കുന്ന ലോകത്ത് ആത്മീയത, സേവനം, ധാര്‍മിക ഉന്നമനം എന്നിവയ്ക്കായി തന്റെ ജീവിതം സമര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഭാഗമായി ബിഎപിഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹം തീരുമാനിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
Sadhu Keshav Sankalpdas| 'നാസയില്‍ നിന്ന് മോക്ഷത്തിലേക്ക് '; BAPS സന്യാസ ജീവിതത്തിലേക്കുള്ള പ്രദ്യുമന്‍ ഭഗത്തിന്റെ അസാധാരണയാത്ര
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories