Pranab Mukherjee | മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര: ചിത്രങ്ങളിലൂടെ
- Published by:Asha Sulfiker
- news18-malayalam
Last Updated:
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84)അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു അന്ത്യം. മുതിര്‍ന്ന കോൺഗ്രസ് നേതാവ് കൂടിയായ അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള രാഷ്ട്രീയ യാത്ര ചിത്രങ്ങളിലൂടെ
advertisement
1/18

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84) (Image: PTI)
advertisement
2/18
ഇന്ത്യയുടെ 13-ാമത് രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് പ്രണബ് മുഖർജി. പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനായ മുഖർജി 2012 മുതൽ 2017 വരെ ആ സ്ഥാനത്തു തുടർന്നു. രാഷ്ട്രപതി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ ശേഷം രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു. (Image: PTI)
advertisement
3/18
തന്‍റെ അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ മുഖർജി വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. (Image: PTI)
advertisement
4/18
1969 ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. പക്ഷേ, 34 വയസ്സുകാരനായ അദ്ദേഹം ചെറുപ്രായത്തിൽ തന്നെ അവിടെ വരെ എന്നതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.
advertisement
5/18
1935 ഡിസംബർ 11 നാണ് പ്രണബിന്‍റെ ജനനം. വി കെ കൃഷ്ണ മേനോന്റെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്നപ്പോൾ കാലത്ത് ഇദ്ദേഹം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റി
advertisement
6/18
പശ്ചിമ ബംഗാളിൽ കോൺഗ്രസിന്റെ എതിരാളി വിഭാഗമായ ബംഗ്ലാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആയി മേനോൻ ഒരു തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. മുഖർജിയുടെ വിദഗ്ധമായ മാനേജുമെന്‍റ് കൊണ്ട് ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഗംഭീര വിജയം നേടി. (Image: PTI)
advertisement
7/18
ഇതിന്റെ ഫലമായി ഇന്ദിര ഗാന്ധി ഇദ്ദേഹത്തെ കോൺഗ്രസിലേക്ക് കൊണ്ടുവന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനും സഹായിച്ചു. (Image: PTI)
advertisement
8/18
പത്തുവർഷത്തിനുശേഷം 1982 ൽ 47-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ധനമന്ത്രിയായി.
advertisement
9/18
1984 ൽ ഇന്ദിര ഗാന്ധി വധിക്കപ്പെടുന്നതുവരെ കാര്യങ്ങൾ സുഗമമായിരുന്നു. അവരുടെ മരണശേഷം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി പിണങ്ങി.. (Image: PTI)
advertisement
10/18
1986 ൽ കോൺഗ്രസ് വിട്ട് പ്രണബ് മുഖർജി സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. (Image: PTI)
advertisement
11/18
എന്നാൽ, രണ്ട് നേതാക്കളും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് 1989 ഓടെ മുഖർജി വീണ്ടും കോൺഗ്രസിൽ ചേർന്നു. (Image: PTI)
advertisement
12/18
1991 ൽ പി വി നരസിംഹറാവു പ്രധാനമന്ത്രിയായി ചുമതലയേറ്റു. ആ മന്ത്രിസഭയിൽ വാണിജ്യമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങി വിവിധ വകുപ്പുകൾ മുഖർജിക്ക് നൽകി  (Image: PTI)
advertisement
13/18
മൻമോഹൻ സിംഗ് സർക്കാരിലും നിരവധി സുപ്രധാന ചുമതലകൾ പ്രണബിന് നൽകിയിരുന്നു (2004-2014). (Image: PTI)
advertisement
14/18
പശ്ചിമ ബംഗാളിലെ ജംഗിപൂരിൽ നിന്ന് 2004 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രണബ് മുഖർജി വിജയിച്ചു. (Image: PTI)
advertisement
15/18
രാഷ്ട്രപതിയായി ചുമതലയേൽക്കുന്നതിനുമുമ്പ് യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രി, പ്രതിരോധ, ധനമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്(Image: PTI)
advertisement
16/18
2012 ൽ കോൺഗ്രസ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിർത്തി. അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിച്ചു. (Image: PTI)
advertisement
17/18
പ്രസിഡന്റായി തന്റെ മുഴുവൻ കാലാവധി പൂർത്തിയാക്കിയ ശേഷം 2017 ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന് ശേഷം പ്രസിഡന്റ് രാം നാഥ് കോവിന്ദ് അധികാരമേറ്റു. (Image: PTI)
advertisement
18/18
ആഗസ്ത് 31 ന് ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റൽ (റിസർച്ച് ആൻഡ് റഫറൽ) ആശുപത്രിയിലാണ് പ്രണബ് മുഖർജി അന്ത്യശ്വാസം വലിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചത് നീക്കുന്നതിനായി ഈ മാസം ആദ്യമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണം. (Image: PTI)
മലയാളം വാർത്തകൾ/Photogallery/India/
Pranab Mukherjee | മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര: ചിത്രങ്ങളിലൂടെ