കർഷക സമരം ശക്തമായിരിക്കെ പ്രധാനമന്ത്രി ഗുരുദ്വാരയിൽ; പ്രാർത്ഥിക്കാനെത്തിയത് ഡൽഹിയിലെ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഡൽഹി അതിർത്തിയിൽകർഷക പ്രതിഷേധം ശക്തമായിരിക്കെയാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഗുരുദ്വാരയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. കർഷക സമരത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം ആളുകളും പഞ്ചാബിൽ നിന്നുള്ളവരാണ്.
advertisement
1/7

ഡൽഹിയിലെ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
advertisement
2/7
ചരിത്രപ്രാധാന്യമുള്ള റകാബ് ഗഞ്ച് സാഹിബിൽ ഗുരു തേജ് ബഹദൂറിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ആദരവ് അർപ്പിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഗുരുദ്വാരയിൽ പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
advertisement
3/7
സിഖ് മതത്തിലെ 10 ഗുരുക്കന്മാരിൽ ഒമ്പതാമനായിരുന്നു ഗുരു തേജ് ബഹദൂർ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ഗുരു തേജ് ബഹാദൂറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
advertisement
4/7
ഡൽഹി അതിർത്തിയിൽകർഷക പ്രതിഷേധം ശക്തമായിരിക്കെയാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഗുരുദ്വാരയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. കർഷക സമരത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം ആളുകളും പഞ്ചാബിൽ നിന്നുള്ളവരാണ്.(പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
advertisement
5/7
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് എതിരായ സമരം 25ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഗുരുദ്വാര സന്ദർശനം. നിയമം പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ ആവർത്തിച്ചിരുന്നു. (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
advertisement
6/7
നിയമം സംബന്ധിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ ശ്രമത്തെ പരാമർശിച്ച പ്രധാനമന്ത്രി, അനുനയ നീക്കം എല്ലാ കർഷകരും കാണണമെന്ന് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അഭ്യർത്ഥിച്ചിരുന്നു. (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
advertisement
7/7
വിവിധ പ്രാദേശിക ഭാഷകളിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. മധ്യപ്രദേശിലെ കർഷകരമായി ഓൺലൈൻ വഴി പ്രധാനമന്ത്രി സംവദിച്ചിരുന്നു.. (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
മലയാളം വാർത്തകൾ/Photogallery/India/
കർഷക സമരം ശക്തമായിരിക്കെ പ്രധാനമന്ത്രി ഗുരുദ്വാരയിൽ; പ്രാർത്ഥിക്കാനെത്തിയത് ഡൽഹിയിലെ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ