കങ്കണയുടെ ഓഫീസ് പൊളിക്കൽ; മഹാരാഷ്ട്ര സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് ശരത് പവാർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ബംഗ്ലാവ് തകർത്തതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് മറുപടിയുമായി കങ്കണ എത്തിയിരുന്നു. ഇന്ന് തന്റെ വീട് തകര്‍ന്നതുപോലെ നാളെ ഉദ്ദവിന്റെ അഹങ്കാരം തകരുമെന്നമായിരുന്നു കങ്കണയുടെ പ്രതികരണം.
advertisement
1/7

ബോളിവുഡ് താരം കങ്കണ റണൗട്ടും മഹാരാഷ്ട്രയിലെ ശിവസേന സർക്കാരും തമ്മിൽ പോര് തുടരുന്നതിനിടെ സർക്കാരിനെ പിന്തുണച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ
advertisement
2/7
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. കേസിൽ സജീവമായി പ്രതികരിച്ച താരം ശിവസേന സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
advertisement
3/7
എന്നാൽ കങ്കണയുടെ മുംബൈയിലെ ഓഫീസ് ബംഗ്ലാവ് പൊളിച്ച ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിക്ക് പിന്നാലെ വിവാദങ്ങൾക്ക് രാഷ്ട്രീയ നിറം വന്നതോടെയാണ് ശരത് പവാറിന്‍റെ പ്രതികരണം.
advertisement
4/7
നടിയുടെ ഓഫീസിലെ അനധികൃത നിര്‍മ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കിയ സംഭവത്തിൽ സർക്കാരിന് ഒരു ബന്ധവുമില്ലെന്നാണ് പവാറിന്‍റെ വിശദീകരണം. അത് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനമാണെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
advertisement
5/7
മുംബൈയെ പാകിസ്താൻ എന്നും പാക് അധിനിവേശ കശ്മീർ എന്നുമൊക്കെയുള്ള തരത്തില്‍ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ വൻ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ശിവസേന അടക്കം നടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തില്‍ മുംബൈയിൽ തിരികെയെത്തിയ നടിക്ക് Y കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരുന്നത്.
advertisement
6/7
കഴിഞ്ഞ ദിവസം തന്റെ ബംഗ്ലാവ് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ കങ്കണ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. പാകിസ്ഥാൻ എന്നായിരുന്നു കങ്കണ ഇതിന് നൽകിയ ക്യാപ്ഷൻ.
advertisement
7/7
ബംഗ്ലാവ് തകർത്തതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് മറുപടിയുമായി കങ്കണ എത്തിയിരുന്നു. ഇന്ന് തന്റെ വീട് തകര്‍ന്നതുപോലെ നാളെ ഉദ്ദവിന്റെ അഹങ്കാരം തകരുമെന്നമായിരുന്നു കങ്കണയുടെ പ്രതികരണം.
മലയാളം വാർത്തകൾ/Photogallery/India/
കങ്കണയുടെ ഓഫീസ് പൊളിക്കൽ; മഹാരാഷ്ട്ര സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് ശരത് പവാർ