TRENDING:

അമേഠിയില്‍ വെടിയേറ്റു മരിച്ച BJP പ്രവര്‍ത്തകന്റെ മൃതദേഹം ചുമലിലേറ്റി സ്മൃതി ഇറാനി

Last Updated:
advertisement
1/4
സ്മൃതി ഇറാനി അമേഠിയിൽ
അമേഠിയില്‍ വെടിയേറ്റു മരിച്ച BJP പ്രവര്‍ത്തകന് അന്തിമോപചാരമര്‍പ്പിച്ച് സ്മൃതി ഇറാനി. മുന്‍ ഗ്രാമ മുഖ്യന്‍ കൂടിയായ സുരേന്ദ്രന്‍ സിങിനെയാണ് ശനിയാഴ്ച അജ്ഞാതസംഘം വെടിവച്ചുകൊന്നത്.
advertisement
2/4
ബരാവുലിയയിലെത്തിയ സ്മൃതി സുരേന്ദ്രന്‍ സിങിന് അന്തിമോപചാരമര്‍പ്പിക്കുകയും വിലാപയാത്രയില്‍ പങ്കാളിയാകുകയും ചെയ്തു. സംസ്‌കാര സ്ഥലത്തേക്ക് കൊണ്ടു പോയപ്പോള്‍ മൃതദേഹം ചുമലിലേറ്റിയവരില്‍ ഒരാളും സ്മൃതി ഇറാനിയായിരുന്നു.
advertisement
3/4
സുരേന്ദ്രന്‍ സിങിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചതായും രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണ് കൊലപാതകത്തിന്റെ പിന്നിലെന്ന് സംശയിക്കുന്നതായും അമേഠി പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ വ്യക്തമാക്കി.
advertisement
4/4
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന പദ്ധതിയായ സന്‍സദ് ആദര്‍ഷ് ഗ്രാം യോജനയുടെ ഭാഗമായി 2015ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കര്‍ ദത്തെടുത്ത അമേഠിയിലെ ബരാവുലിയ ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദര്‍ സിങ്. ഗ്രാമുഖ്യമന്റെ പദവി ഒഴിഞ്ഞ സുരേന്ദ്രന്‍ സിംങ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/India/
അമേഠിയില്‍ വെടിയേറ്റു മരിച്ച BJP പ്രവര്‍ത്തകന്റെ മൃതദേഹം ചുമലിലേറ്റി സ്മൃതി ഇറാനി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories